Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

110 ദിവസം 25 ലക്ഷം; ബിസിസിഐ മേലാളന്‍മാര്‍മാരുടെ ചെലവുകള്‍ കേട്ടാല്‍ താരങ്ങള്‍ക്ക് തലകറങ്ങും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്‍മാരായ ബിസിസിഐ മേധാവികളുടെ ഞെട്ടിക്കുന്ന ചെലവ് വിവരങ്ങള്‍ പുറത്ത്. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി ഇന്ത്യയിലും വിദേശത്തുമായി സഞ്ചരിക്കാന്‍ 110 ദിവസങ്ങള്‍ കൊണ്ട് ചെലവഴിച്ചത് 25 ലക്ഷം രൂപയാണ്. ടിഎ, ഡിഎ ഇനത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ തുകകള്‍ തിരികെ ലഭിക്കാനായി ചൗധരി നല്‍കിയ കണക്കുകളാണ് ഈ ഞെട്ടിക്കുന്ന ചെലവുകള്‍ പുറത്തുകൊണ്ടുവന്നത്. ഈ കാലയളവില്‍ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിംഗ് ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ 6 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയുള്ള തുകയും ചെലവഴിച്ചത്രേ.

ബിസിസിഐ ട്രാവല്‍ പോളിസി പ്രകാരം ഓഫീസ് അധികാരികള്‍ക്ക് വിദേശത്ത് പ്രതിദിനം 750 ഡോളറും, ഇന്ത്യയില്‍ 20,000 രൂപയും ലഭിക്കും. ഫൈവ് സ്റ്റാര്‍ താമസം, പ്രാദേശിക യാത്രക്ക് വാഹനം, ഫസ്റ്റ് ക്ലാസ് വിമാന യാത്ര എന്നിവയ്ക്ക് പുറമെയാണിത്. ബിസിസിഐ ഒഫീഷ്യലിനൊപ്പം യാത്ര ചെയ്യുന്ന എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന് പ്രതിദിനം 350 ഡോളറും ലഭിക്കും. മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി വിദേശ വിനിമയവും, വിദേശ യാത്രയും ഉള്‍പ്പെടെ ഒരു കോടി രൂപയാണ് പൊടിച്ചിരിക്കുന്നത്. ഇതില്‍ ടിഎ, ഡിഎ അലവന്‍സാണ് 50 ശതമാനവും.

cricket1

ലോകത്തിലെ ഏറ്റവും ധനികമായ സ്‌പോര്‍ട്‌സ് സംഘടനയായ ഫിഫ പോലും കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ദിവസേന 150 ഡോളറാണ് നല്‍കുന്നത്. കണക്കുകള്‍ പ്രകാരം സെക്രട്ടറി ചൗധരി യുകെയില്‍ കഴിഞ്ഞ മാസം നടത്തിയ എട്ട് ദിവസത്തെ യാത്രക്ക് 6000 ഡോളറാണ് വാങ്ങിയത്. സുപ്രീംകോടതി നിയോഗിച്ച സിഒഎ അംഗീകരിച്ച ശേഷമാണ് ഈ തുക നല്‍കുന്നത്. ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കാത്തതിന് എതിരെ സിഒഎ ചെയര്‍മാന്‍ വിനോദ് റായി നേരത്തെ രംഗത്ത് വന്നിരുന്നു.

കളത്തിലിറങ്ങുന്ന വിരാട് കോലിക്ക് പ്രതിദിനം 125 ഡോളര്‍ മാത്രം നല്‍കുമ്പോഴാണ് ഓഫീസ് മേധാവികള്‍ 350 ഡോളര്‍ ഈടാക്കുന്നതെന്ന് വിനോദ് റായി ചൂണ്ടിക്കാണിച്ചു. താരങ്ങളേക്കാള്‍ കൂടുതല്‍ തുക ഓഫീസില്‍ ഇരിക്കുന്നവര്‍ വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റായി കൂട്ടിച്ചേര്‍ത്തു. എന്തായാലും മേലാളന്‍മാരുടെ യാത്രയെക്കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ സിഒഎ ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Saturday, August 4, 2018, 17:21 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+