വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീഡിയോ കണ്ട് പരിക്കില്ലെന്ന് പറയാനാവില്ല- രോഹിതിന്റെ മടങ്ങിവരവിനെക്കുറിച്ച് ബിസിസിഐ

ദുബായ്: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നിരാശപ്പെടുത്തിയത് രോഹിത് ശര്‍മയുടെ അഭാവമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ നായകനായ രോഹിത് നിലവില്‍ പരിക്കേറ്റ് അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ മുംബൈ നെറ്റ്‌സില്‍ രോഹിത് പരിശീലനം ആരംഭിച്ചതോടെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് രോഹിതിനെ പരിഗണിച്ചില്ലെന്ന ചോദ്യം ശക്തമായി ഉയര്‍ന്നു. ഇപ്പോള്‍ ഇതാ രോഹിതിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ വൃത്തങ്ങള്‍. മുംബൈക്കൊപ്പമുള്ള പരിശീലന വീഡിയോ കണ്ട് രോഹിതിന് പരിക്കില്ലെന്ന് പറയാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്.

'രോഹിതിന്റെ പരിക്ക് തുടക്ക സമയത്ത് കരുതിയതിനെക്കാളും ഗൗരവമുള്ളതാണ്. ഫ്രാഞ്ചൈസി പുറത്തുവിട്ട പരിശീലന വീഡിയോ നിലവിലെ രോഹിതിന്റെ അവസ്ഥയെ വ്യക്തമാക്കുന്നതല്ല. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ രോഹിതിന് പരിക്കില്ലെന്ന് പറയാനാവില്ല. എ ഗ്രേഡില്‍ ഉള്‍പ്പെടുന്ന പരിക്കുകള്‍ മാറാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെയാണ് വിശ്രമം പറയാറ്. ഗ്രേഡ് 2വില്‍ ഇതില്‍ എട്ട് മാസത്തിലേക്ക് വരെ നീളും. ചെറിയ വേദന മാത്രമെ ഉള്ളൂവെങ്കിലാണ് ഒരാഴ്ചയ്ക്കുള്ളിലോ 10 ദിവസത്തിനുള്ളിലോ മടങ്ങിവരാന്‍ സാധിക്കുക. മുന്നോട്ടുള്ള പരിശോധനക്ക് മാത്രമെ രോഹിതിന്റെ പരിക്കിനെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും കൃത്യമായി പറയാന്‍ സാധിക്കൂ. ആര്‍സിബിക്കെതിരേ രോഹിത് കളിക്കുന്ന കാര്യം സംശയകരമാണ്'- ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

rohitshrama1

രോഹിത് ശര്‍മയുടെ നായക മികവിനെ മുംബൈ ഇന്ത്യന്‍സ് മിസ് ചെയ്യുന്നുണ്ട്. നിലവില്‍ രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാനോട് 8 വിക്കറ്റിന് തോറ്റ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും ജയം വേണം. മൂന്ന് മത്സരം കൂടി ടീമിന് ബാക്കിയുണ്ട്. ഇന്നത്തെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന് സാധ്യത വളരെ കുറവാണ്.

രോഹിതിന്റെ ഫിറ്റ്‌നസിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ലോക്ഡൗണിന് ശേഷം മടങ്ങിയെത്തിയ രോഹിതിനെ ഭാരക്കൂടുതല്‍ അലട്ടുന്നുണ്ട്. ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ രോഹിതിന് സാധിക്കാത്തതിന് കാരണം ഫിറ്റ്‌നസ് കുറവാണെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ രോഹിത് പരിശീലനം പുനരാരംഭിച്ചിട്ടും ബിസിസിഐ മനപ്പൂര്‍വം പരിഗണിക്കാതിരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ആരാധകര്‍ക്ക് രോഹിത് ശര്‍മയെ ഒഴിവാക്കിയ കാരണം അറിയാന്‍ അവകാശമുണ്ടെന്നും അത് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം സുനില്‍ ഗവാസ്‌കറും പറഞ്ഞിരുന്നു. ഓസീസ് പരമ്പരയ്ക്ക് ഇനിയും ഒരു മാസത്തിനടുത്ത് സമയമുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് ഒന്നര മാസവും. എന്നിട്ടും രോഹിതിനെ ടീമിലേക്ക് പരിഗണിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

Story first published: Wednesday, October 28, 2020, 15:43 [IST]
Other articles published on Oct 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X