പാക്കിസ്ഥാന്റെ ഓര്‍മകളൊന്നും വേണ്ട; ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നും എല്ലാം നീക്കി
മുംബൈ: പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ഓര്‍മകളെല്ലാം ബിസിസിഐ നീക്കി. പാക് ടീമിന്റെ ചിത്രങ്ങളും മറ്റുമാണ് ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നും നീക്കിയത്. പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തണമെന്ന മുന്‍ താരങ്ങളുടെ ഉള്‍പ്പെടെ നിര്‍ദ്ദേശം വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ബിസിസിഐയുടെ നടപടി.

ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നും പാക് കളിക്കാര്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍, കളിക്കാരുടെ ബാറ്റുകള്‍, കൈയ്യൊപ്പുകള്‍ എന്നിങ്ങനെ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഓര്‍മകളെല്ലാം നീക്കം ചെയ്തു. 1992ലെ ലോകകപ്പുമായി ബന്ധപ്പെട്ട ചിത്രവും നീക്കം ചെയ്തവയില്‍പെടുന്നു. ഇന്ത്യയിലെ മറ്റു ക്രിക്കറ്റ് അസോസിയേഷനുകളും പാക് ഓര്‍മകളുമായി ബന്ധപ്പെട്ടവ നീക്കം ചെയ്തിട്ടുണ്ട്.
മുംബൈ ക്രിക്കറ്റ് ക്ലബ്ബ് മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന്റെയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെയും ചിത്രങ്ങള്‍ എടുത്തുമാറ്റി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരും പാക്കിസ്ഥാനെതിരെ പ്രതിഷേധ സൂചകമായി സമാന രീതിയിലുള്ള നടപടിയെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications