ജയിച്ചാലും തോറ്റാലും കോടികള്‍; ശാസ്ത്രിയുടെയും കളിക്കാരുടെയും പ്രതിഫലം ഞെട്ടിക്കുന്നത്; കാണാം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ തോല്‍വിയുടെ നാണക്കേടില്‍ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കെ കളിക്കാരുടെയും പരിശീലകന്റെയും പ്രതിഫലക്കണക്കുകള്‍ ബിസിസിഐ പുറത്തുവിട്ടു. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. മോശം പ്രകടനത്തിനിടയിലും ചില കളിക്കാര്‍ പ്രതിഫലത്തില്‍ കോടികള്‍ വാങ്ങിയതായി കണക്കുകളില്‍ വ്യക്തം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാകാന്‍ ഒരു കളിക്കാരന്‍ എന്തുകൊണ്ട് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഒരു പരമ്പരയില്‍ അംഗമായാല്‍ത്തന്നെ കോടികളുമായി തിരിച്ചെത്താം. കളിച്ചാലും കളിച്ചില്ലെങ്കിലും ടീം തോറ്റാലും ജയിച്ചാലുമെല്ലാം പ്രതിഫലം അക്കൗണ്ടില്‍ കൃത്യമായി എത്തും. കളിക്കാരില്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിരിക്കുന്നത് വിരാട് കോലിക്കാണ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയും മൂന്നാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. വാര്‍ഷിക വരുമാനം എട്ടു കോടി രൂപയോളം ലഭിക്കുന്ന രവി ശാസ്ത്രിക്ക് മുന്‍കൂറായി നല്‍കിയത് 2.05 കോടിയാണ്. ബിസിസിഐ പുറത്തുവിട്ട കണക്കുകള്‍ കാണാം.

ക്യാപ്റ്റന്‍ വിരാട് കോലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 65,06,808 രൂപയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 30,70,456 രൂപയും മാച്ച് ഫീയായി ലഭിച്ചു. കൂടാതെ നികുതിക്ക് വിധേയമായി ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുക 29,27,700 രൂപ.

രോഹിത് ശര്‍മ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 56,96,808 രൂപയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 30,70,455 രൂപയും മാച്ച് ഫീയായി ലഭിച്ചു. ശ്രീലങ്കയ്ക്കെതിരായ നിദാഹസ് കപ്പിലെ മാച്ച് ഫീയായി 25,13,442 രൂപയും ലഭിച്ചിട്ടുണ്ട്. കൂടാതെ നികുതിക്ക് വിധേയമായി ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുക 29,27,700 രൂപ.

ശിഖര്‍ ധവാന്‍
2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 1,41,75,000 രൂപയും 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 1,12,23,493 രൂപയും ലഭിച്ചു. രണ്ടിനും നികുതി ഒടുക്കേണ്ടതില്ല. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മാച്ച് ഫീയായി 27,00,000 രൂപയും ധവാന് ലഭിച്ചു.

ആര്‍. അശ്വിന്‍
2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 1,01,25,000 രൂപയും 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 92,37,329 രൂപയും ലഭിച്ചു. രണ്ടിനും നികുതി ഒടുക്കേണ്ടതില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീയായി 52,70,725 രൂപയും ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് 29,27,700 രൂപയും ലഭിച്ചു.

ഹാര്‍ദിക് പാണ്ഡ്യ
2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 60,75,000 രൂപയും 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 50,59,726 രൂപയും ലഭിച്ചു. രണ്ടിനും നികുതി ഒടുക്കേണ്ടതില്ല.

ചേതേശ്വര്‍ പൂജാര
2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 92,37,329 രൂപയും 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 1,01,25,000 രൂപയും ലഭിച്ചു. രണ്ടിനും നികുതി ഒടുക്കേണ്ടതില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീയായി 60,80,725 രൂപയും ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് 29,27,700 രൂപയും ലഭിച്ചു.

ഇഷാന്ത് ശര്‍മ
2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 55,42,397 രൂപ ലഭിച്ചു. നികുതി ഒടുക്കേണ്ടതില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീയായി 48,44,644 രൂപയും ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് 29,27,700 രൂപയും ലഭിച്ചു.

ജസ്പ്രീത് ബുംറ
2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 60,75,000 രൂപയും 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുകയായി 1,13,48,573 രൂപയും ലഭിച്ചു. രണ്ടിനും നികുതി ഒടുക്കേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications