For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും ഗാംഗുലിയും വീണ്ടും ഓപ്പണ്‍ ചെയ്യും, മൂന്നാം നമ്പറില്‍ ദ്രാവിഡ്!

മുംബൈ: തലക്കെട്ട് കണ്ട് അമ്പരക്കേണ്ട. സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ഇന്ത്യന്‍ ടീമിന് ഉപദേശകരാകുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ ത്രിമൂര്‍ത്തികള്‍ക്ക് ഇത്തവണ. ബി സി സി ഐയുടെ ഈ തീരുമാനത്തിന് ക്രിക്കറ്റ് ആരാധകരുടെയും പണ്ഡിതരുടെയും ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്.

ഇതിലും നല്ല റെക്കോര്‍ഡുള്ള മൂന്ന് പേരെ ഗൂഗിളില്‍ തിരഞ്ഞാല്‍ പോലും ഒരു ടീമിനും കിട്ടാന്‍ പോകുന്നില്ല എന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രാധാന്യം. സച്ചിന്റെ ആധികാരികത, ഗാംഗുലിയുടെ അഗ്രഷന്‍, ദ്രാവിഡിന്റെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍. ഇത്രയും പാഠങ്ങള്‍ മതിയാകും ഇന്ത്യന്‍ ടീമിന് ലോകം കീഴടക്കാന്‍. ചീത്ത മാത്രം കേട്ട് ശീലമുള്ള ബി സി സി ഐക്ക് ഒട്ടേറെപ്പേരുടെ കയ്യടി നേടാനും ഈ മാസ്റ്റര്‍ സ്‌ട്രോക്ക് കൊണ്ട് സാധിച്ചു.

sachin-gnaguly-dravid

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്മാരായിരുന്നു മൂന്നുപേരും. ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ ആയ ക്രിക്കറ്റ് താരങ്ങളും ഇവര്‍ തന്നെ. ഇന്ത്യന്‍ ടീമിനെ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം റാങ്കില്‍ എത്തിച്ചതിന് പിന്നില്‍ ഈ മൂന്ന് കളിക്കാരുടെയും ഒരുപാട് വിയര്‍പ്പുണ്ട്. കളിക്കാരായി നേടിയ വിജയങ്ങള്‍ ഉപദേശകരായും ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിന് ഇനിയും സുവര്‍ണകാലമായിരിക്കും എന്നത് ഉറപ്പ്.

കൂട്ടത്തില്‍ കളിക്കാരനായി ഏറ്റവും തിളങ്ങിയത് സച്ചിനാണ് എന്ന് നിസംശയം പറയാം. രാജ്യത്തിന്റെ ക്രിക്കറ്റ് ഐക്കണാണ് സച്ചിന്‍. ക്യാപ്റ്റനായി തിളങ്ങിയത് പക്ഷേ സച്ചിനല്ല. അത് ഗാംഗുലിയാണ്. ദ്രാവിഡും ക്യാപ്റ്റനായിട്ടുണ്ടെങ്കിലും അതിലും നന്നായി ശോഭിക്കുന്നത് മെന്റര്‍ എന്ന നിലയിലാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററാണ് ദ്രാവിഡ്. ഈ ഒരു പരിചയം സച്ചിനും ഗാംഗുലിക്കും ഇല്ല.

Story first published: Wednesday, May 13, 2015, 12:37 [IST]
Other articles published on May 13, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+