Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജമ്മു കശ്മീര്‍ ടീമിനെ സഹായിക്കാന്‍ ബിസിസിഐ

മുംബൈ: ജമ്മു കശ്മീര്‍ ടീമിനെ സഹായിക്കാന്‍ ബിസിസിഐ. കര്‍ഫ്യു കാരണം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ജമ്മു കശ്മീരിന് കഴിയാത്ത സാഹചര്യത്തിലാണ് ബിസിസിഐ സഹായവാഗ്ദാനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

ആരംഭിക്കാന്‍ പോകുന്ന പുതിയ ആഭ്യന്തര സീസണില്‍ ജമ്മു കശ്മീരിന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബിസിസിഐ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ടീമിന്റെ ഉപദേഷ്ടാവും മുന്‍ ഇന്ത്യന്‍ താരവുമായ ഇര്‍ഫാന്‍ പത്താന്‍ അറിയിച്ചു.

പത്താൻ

ടീമംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിശാഖപ്പട്ടണത്തു നടക്കുന്ന വിസ്സി ട്രോഫിയില്‍ നിന്നും ജമ്മു കശ്മീര്‍ ടീം പിന്‍മാറിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍ ഗവര്‍ണര്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയായിരുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ വിച്ഛേദിച്ചതിനാല്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ടീമംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത സ്ഥിതിവിശേഷമാണ് നിലവില്‍.

ഇർഫാൻ പത്താൻ

വിസ്സി ട്രോഫിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കശ്മീരിലെ രാഷ്ട്രീയ സാഹചര്യം മാറുന്നത്. ജൂണ്‍ 14 മുതല്‍ ഒരു മാസത്തേക്ക് പരിശീലന ക്യാംപുതന്നെ അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതോടെ പരിശീലന ക്യാംപ് നിര്‍ത്തിവെച്ച് താരങ്ങളെ വീട്ടിലേക്ക് മടക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ബന്ധിതരായി.

പത്താൻ

ഇന്നലെ താരങ്ങളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വിസ്സി ട്രോഫിയില്‍ നിന്നും പിന്‍മാറാന്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ആഭ്യന്തര സീസണ് ആരംഭിക്കുന്നതിന് മുന്‍പുള്ള സന്നാഹ ടൂര്‍ണമെന്റാണ് വിസ്സി ട്രോഫി.

എന്തായാലും ആഭ്യന്തര സീസണില്‍ ജമ്മു കശ്മീര്‍ ടീമംഗങ്ങള്‍ക്ക് പങ്കെടുക്കാനുള്ള സാഹചര്യം ബിസിസിഐ ഉറപ്പുവരുത്തുമെന്ന് ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. വൈകാതെ കശ്മീര്‍ താഴ്‌വാരയില്‍ കാര്യങ്ങള്‍ പഴയപടിയാകുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 20, 2019, 11:19 [IST]
Other articles published on Aug 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+