വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടൂര്‍ണമെന്റ് നടക്കും? ഇന്ത്യയില്‍ അല്ല വിദേശത്ത്! ബിസിസിഐ നീക്കം ഇങ്ങനെ...

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്

മുംബൈ: കൊറോണവൈറസ് മഹാമാരിയെതുടര്‍ന്ന് മുടങ്ങിപ്പോയ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം ഏതു വിധേനയെങ്കിലും നടത്തണമെന്ന തീരുമാനത്തില്‍ തന്നെയാണ് ബിസിസിഐ. മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

1

ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനായില്ലെങ്കില്‍ വിദേശത്തേക്കു മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യയില്‍ കളിക്കുന്നത്താരങ്ങള്‍ക്കു സുരക്ഷിതമാണെങ്കില്‍ ടൂര്‍ണമെന്റ് ഇവിടെ തന്നെ നടക്കും. എന്നാല്‍ ഐപിഎല്ലിന് യോജിച്ച വിന്‍ഡോ ലഭിക്കുകയും പക്ഷെ ഇന്ത്യയില്‍ സാഹചര്യങ്ങള്‍ പ്രതികൂലമാണെന്നു കാണുകയും ചെയ്താല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുമെന്ന് ധുമാല്‍ വ്യക്തമാക്കി. ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ രണ്ടു തവണ വിദേശച്ചു നടത്തിയിട്ടുണ്ട്. 2009ലെ സീസണ്‍ ദക്ഷിണാഫ്രിക്കയിലാണ് അരങ്ങേറിയതെങ്കില്‍ 2014ലെ സീസണിനു വേദിയായത് യുഎഇയായിരുന്നു.

ഐപിഎല്‍ മുമ്പ് വിദേശത്തു നടത്തിയ പരിചയം മുമ്പ് ബിസിസിഐയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇത്തവണയും രാജ്യത്തിനു പറത്തു നടത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ അവസാന ഓപ്ഷനായി മാത്രമേ ടൂര്‍ണമെന്റ് വിദേശത്തു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. അതിനു മുമ്പ് മറ്റു വഴികളെല്ലാം ചര്‍ച്ച ചെയ്യുമെന്നും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ വിദേശത്തു നടത്തുകയുള്ളൂവെന്നും ധുമാല്‍ പറഞ്ഞു.

എട്ടു പന്ത്, 26 റണ്‍സ്! അരങ്ങേറ്റത്തില്‍ ധോണി പഠിപ്പിച്ച പാഠം മറക്കില്ല- ഹാര്‍ദിക് പാണ്ഡ്യഎട്ടു പന്ത്, 26 റണ്‍സ്! അരങ്ങേറ്റത്തില്‍ ധോണി പഠിപ്പിച്ച പാഠം മറക്കില്ല- ഹാര്‍ദിക് പാണ്ഡ്യ

Kohli vs Rohit: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് വിദഗ്ധര്‍Kohli vs Rohit: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് വിദഗ്ധര്‍

വിദേശത്തു വച്ച് ഐപിഎല്‍ നടത്തുകയെന്നത് മുമ്പത്തേതു പോലെ എളുപ്പമുള്ള കാര്യമല്ല. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കൂ. കൊവിഡ്-19 മഹാമാരിയില്‍ നിന്നും ഒരു രാജ്യവും ഇപ്പോള്‍ സുരക്ഷിതമല്ല. അതിനാല്‍ തന്നെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദുബായ് തുടങ്ങി എവിടേക്കു ടൂര്‍ണമെന്റ് മാറ്റിയാലും അവിടേക്കു താരങ്ങളെയെത്തിക്കുക ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും പ്രശ്‌നം തന്നെയാണ്. ശ്രീലങ്കയില്‍ വലിയ കുഴപ്പമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കാവഹമാണെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റി വയ്ക്കുമോയെന്നതിനെ കൂടി ആശ്രയിച്ചിരിക്കും ഐപിഎല്‍ സാധ്യതകള്‍. ലോകകപ്പ് മാറ്റിയാല്‍ ഈ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

Story first published: Thursday, June 4, 2020, 13:57 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X