വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

HappyBirthdayDada: ഗാംഗുലിക്ക് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം

48ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിക്ക് ഇന്നു 48ാം പിറന്നാള്‍. കൊല്‍ക്കത്തയുടെ രാജകുമാരനായി ആരാധകരുടെ മനസ്സിലേക്കു ചേക്കേറിയ ഗാംഗുലി പിന്നീട് ടീമിന്റെ ദാദയായി മാറുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അടിമുടി ഉടച്ചുവാര്‍ത്ത ക്യാപ്റ്റനാണ് അദ്ദേഹം. ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ടീമിനെ പഠിപ്പിച്ച അദ്ദേഹം ഇന്ത്യയെ നാട്ടില്‍ മാത്രമല്ല വിദേശത്തും ഭയപ്പെടേണ്ട ടീമാക്കി മാറ്റിയെടുത്തു.

ഒത്തുകളി വിവാദത്തിന്റെ നിഴലിലായ ഇന്ത്യയെ അതില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത് ഗാംഗുലിയായിരുന്നു. ഒരുപിടി മികച്ച താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കിയ അദ്ദേഹം നിരവധി കിരീട വിജയങ്ങളിലേക്കും ടീമിനെ നയിച്ചു. കളിക്കളത്തില്‍ കസറിയ ഗാംഗുലി ഇപ്പോള്‍ ഭരണരംഗത്തും ഇതാവര്‍ത്തിക്കുകയാണ്. നിലവില്‍ ബിസിസിഐയുടെ പ്രസിഡന്റായ അദ്ദേഹം ഐസിസിയുടെ തലപ്പത്തേക്കും വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ നിരവധി പേരാണ് ഗാംഗുലിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

കൂട്ടുകെട്ട് തുടരട്ടെ

കൂട്ടുകെട്ട് തുടരട്ടെ

ഹാപ്പി ബെര്‍ത്ത് ഡേ ദാദി! ഫീല്‍ഡിലെ നമ്മുടെ കൂട്ടുകെട്ട് പോലെ ഇപ്പോള്‍ ഫീല്‍ഡിനു പുറത്തെ നിങ്ങളുടെ കൂട്ടുകെട്ട് ശക്തമായി മുന്നേറട്ടെയെന്ന് പ്രതീക്ഷിക്കുന്നു. അനുഗ്രഹീതമായ ഒരു വര്‍ഷം നേരുകയും ചെയ്യുന്നതായി സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളാണ് സച്ചിനും ഗാംഗുലിലും. 9000ത്തിന് അടുത്ത് റണ്‍സാണ് ഏകദിനത്തില്‍ ജോടി അടിച്ചെടുത്തത്. ലോക ക്രിക്കറ്റില്‍ തന്നെ ഇത്രയുമധികം റണ്‍സെടുത്ത മറ്റൊരു ഓപ്പണിങ് സഖ്യമില്ല.

ദീര്‍ഘവീക്ഷണമുള്ള ക്യാപ്റ്റന്‍

ദീര്‍ഘവീക്ഷണമുള്ള ക്യാപ്റ്റന്‍

ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗാംഗുലിക്കു പിറന്നാള്‍ ആശംസ നേര്‍ന്നു. തന്റെ കാലത്ത് ഏറ്റവുമധികം ദീര്‍ഘവീക്ഷണവും ഊര്‍ജസ്വലതയുമുള്ള ക്യാപ്റ്റന് വളരെ സന്തോഷം നിറഞ്ഞ ജന്‍മദിനം ആശംസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അതിയായ സന്തോഷമാണുള്ളതെന്നും ജയ് ഷാ ട്വീറ്റ് ചെയ്തു.

വിപ്ലവം സൃഷ്ടിച്ചയാള്‍

വിപ്ലവം സൃഷ്ടിച്ചയാള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് സൗരവ് ഗാംഗുലിയെന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പിറന്നാള്‍ ആശംസിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
ഹാപ്പി ബെര്‍ത്ത് ഡേ ദാദ, ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലം സൃഷ്ടിച്ചയാള്‍. ഇനി വരാനിരിക്കുന്ന തലമുറകളും താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ക്രിക്കറ്റിനു നിങ്ങള്‍ നല്‍കിയ സംഭാവനകളെ പ്രശംസിക്കും. മനോഹരമായ ഒരു വര്‍ഷമായിരിക്കട്ടെ അടുത്തതെന്ന് ആശംസിക്കുന്നുവെന്ന് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

Story first published: Wednesday, July 8, 2020, 11:28 [IST]
Other articles published on Jul 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X