ഗാംഗുലി നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും! പുറത്തുവിട്ട് ദാദ

അസാധ്യമെന്നു കരുതിയ ഐപിഎല്ലിന്റെ 13ാം സീസണ്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായി നടത്തിയതിന്റെ സംതൃപ്തിയിലാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പല ടൂര്‍ണമെന്റുകളും കൊവിഡ് മഹാമാരിയെ ഭയന്ന് പിന്‍വാങ്ങിയപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ ദാദ തീരുമാനിക്കുകയായിരുന്നു. ഐപിഎല്‍ തിരക്കുകള്‍ കഴിഞ്ഞതോടെ താന്‍ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം എത്രയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ മുന്‍ പ്രിയ താരം.

കഴിഞ്ഞ നാലര മാസത്തിനിടെ 22 കൊവിഡ് ടെസ്റ്റുകളാണ് താന്‍ നടത്തിയതെന്നു ഗാംഗുലി പറഞ്ഞു. ഇവയില്‍ ഒന്നിന്റെ ഫലം പോസിറ്റീവായിരുന്നില്ല. നിരവധി കൊവിഡ് കേസുകള്‍ എനിക്കു ചുറ്റുമുണ്ടായിരുന്നു. ഇതാണ് ഇത്രയും ടെസ്റ്റുകള്‍ക്കു ഞാന്‍ വിധേയനാവാനുള്ള മുഖ്യ കാരണമെന്നും ഗാംഗുലി വ്യക്തമാക്കി.

പ്രായമേറിയ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് എനിക്കു ദുബായിലേക്കു നേരത്തേ യാത്ര ചെയ്യേണ്ടി വന്നിരുന്നു. അപ്പോഴൊക്കെ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്നെക്കുറിച്ച് ഓര്‍ത്തായിരുന്നില്ല അത്, മറിച്ച് ചുറ്റുമുള്ള മറ്റുള്ളവരുടെ കാര്യമോര്‍ത്തായിരുന്നു. മറ്റുള്ളവരിലേക്കു ഈ മഹാമാരി വ്യാപിപ്പിക്കാന്‍ നിങ്ങളൊരിക്കലും ആഗ്രഹിക്കില്ലെന്നും ഗാംഗുലി പറയുന്നു.

Ind vs Aus: ടെസ്റ്റില്‍ ആരൊക്കെ ഓപ്പണ്‍ ചെയ്യണം? സച്ചിന്റെ അഭിപ്രായം അറിയാം

Ind vs Aus: ഫേവറിറ്റുകള്‍ ആര്, രണ്ടു ഫോര്‍മാറ്റില്‍ ഇന്ത്യ തന്നെ- ഒന്നില്‍ കടുപ്പമെന്നു ആര്‍പി

ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന പരമ്പരയെക്കുറിച്ചും ദാദ പ്രതികരിച്ചു. ഇന്ത്യന്‍ താരങ്ങളെല്ലാം ഫിറ്റും ആരോഗ്യവാന്‍മാരുമാണ്. ഓസ്‌ട്രേലിയയില്‍ കൊവിഡ് വ്യാപനം അത്ര രൂക്ഷമായി ഇല്ല. കുറച്ചു സമയത്തേക്കു ഇവിടുത്തെ അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. അന്താരാഷ്ട്ര യാത്രയെക്കുറിച്ചു പറയുകയാണെങ്കില്‍ ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്. 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇവിടെ കഴിഞ്ഞേ തീരൂ. ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കളിക്കളത്തില്‍ തിരിച്ചെത്താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ വിജയകരമായ നടത്തിപ്പ് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണെന്നു ഗാംഗുലി പറഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് 400 പേരാണ് ബയോ ബബ്‌ളിനകത്തു കഴിഞ്ഞത്. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്‍മാരുമാണെന്നു ഉറപ്പിക്കാന്‍ 30,000-40,000 ടെസ്റ്റുകളും രണ്ടര മാസത്തിനിടെ നടത്തിയതായി ദാദ വ്യക്തമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, November 24, 2020, 23:15 [IST]
Other articles published on Nov 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X