വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മറ്റു വഴിയില്ല, ബിസിസിഐ പറയുന്നത് ഫ്രാഞ്ചൈസികള്‍ അനുസരിക്കണം: സൗരവ് ഗാംഗുലി

ഐപിഎല്‍ മത്സരങ്ങളുടെ തീയതി ബിസിസിഐ മാറ്റി. പുതിയ സീസണ്‍ ഏപ്രില്‍ 15 -ന് ആരംഭിക്കും. മാര്‍ച്ച് 29 മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീതി പിടിമുറുക്കിയ പശ്ചാത്തലത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാതെ തരമില്ലെന്നായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്.

ജനങ്ങള്‍ ഒത്തുകൂടുന്ന അവസരം കര്‍ശനമായി ഒഴിവാക്കണമെന്ന് രാജ്യത്തെ കായിക സംഘടനകള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, അടഞ്ഞ സ്‌റ്റേഡിയങ്ങളില്‍ വെച്ച് ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടത്താനാണ് ബിസിസിഐ ആലോചിച്ചത്. പക്ഷെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

മറ്റു വഴിയില്ല, ബിസിസിഐ പറയുന്നത് ഫ്രാഞ്ചൈസികള്‍ അനുസരിക്കണം: സൗരവ് ഗാംഗുലി

കൊറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള വിസയെല്ലാം കേന്ദ്രം റദ്ദു ചെയ്യുകയാണുണ്ടായത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 15 വരെ വിസാ വിലക്ക് നിലനില്‍ക്കും. ഈ പശ്ചാത്തലത്തില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ നിര്‍വാഹമില്ല. വിദേശ താരങ്ങളുടെ ലഭ്യത കൂടി മാനിച്ചാണ് ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ സീസണ്‍ നീട്ടാന്‍ ബിസിസിഐ മുന്‍കയ്യെടുത്തത്.

Most Read: പട്ടി, പൂച്ച, വവ്വാല്‍... എല്ലാം ഭക്ഷണമാക്കി, ചൈന ലോകത്തെ ചതിച്ചു! അക്തര്‍ കലിപ്പില്‍Most Read: പട്ടി, പൂച്ച, വവ്വാല്‍... എല്ലാം ഭക്ഷണമാക്കി, ചൈന ലോകത്തെ ചതിച്ചു! അക്തര്‍ കലിപ്പില്‍

ഇപ്പോള്‍ ഇതേ വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രതികരണം അറിയിച്ചു. താരങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ മാനിച്ചാണ് ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെച്ചിരിക്കുന്നത്, ഗാംഗുലി വ്യക്തമാക്കി. ഇതേസമയം, സീസണ്‍ വൈകി ആരംഭിക്കുന്നതുകൊണ്ട് രണ്ടു മത്സരങ്ങള്‍ വീതം ഓരോ ദിവസവും നടക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ബിസിസിഐ തലവന്‍ കൂട്ടാക്കിയില്ല. ബിസിസിഐ എടുക്കുന്ന തീരുമാനം എന്താണോ അത് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പാലിക്കും, വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലി അറിയിച്ചു.

മറ്റു വഴിയില്ല, ബിസിസിഐ പറയുന്നത് ഫ്രാഞ്ചൈസികള്‍ അനുസരിക്കണം: സൗരവ് ഗാംഗുലി

കൊറോണ ഭീതി കാരണമാണ് വെള്ളിയാഴ്ച്ച ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ബോര്‍ഡ് റദ്ദാക്കിയത്. ലഖ്‌നൗവിലും കൊല്‍ക്കത്തയിലും നിശ്ചയിച്ചിരുന്ന ഏകദിനങ്ങള്‍ ബിസിസിഐ ഉപേക്ഷിച്ചു. നേരത്തെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനം മഴ കാരണം നഷ്ടപ്പെട്ടിരുന്നു. ധര്‍മ്മശാലയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചും മത്സരം കാണാന്‍ ആളുകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പരമ്പരയിലെ മറ്റു മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചത്.

Most Read: ഐപിഎല്‍‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍Most Read: ഐപിഎല്‍‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍

കൊറോണ ഭീതി കാരണം ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന റോഡ് സേഫ്റ്റി ലോക സീരീസും മാറ്റിവെയ്ക്കുകയുണ്ടായി. അടുത്ത ഒരുമാസക്കാലം കായിക മത്സരങ്ങളൊന്നും നടത്തരുതെന്ന് ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച്ച അറിയിക്കുകയുണ്ടായി.

നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം മൈതാനമാണ് രാജ്യതലസ്ഥാനത്തെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരും ആവശ്യം അറിയിച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 15:34 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X