ഹൃദയാഘാതം: ബിസിസിഐ പ്രസിഡണ്ട് ഡാല്‍മിയ ഗുരുതരാവസ്ഥയില്‍
കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രിയാണ് ഡാല്‍മിയയെ കൊല്‍ക്കത്തയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ടൈംസ് നൗ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊല്‍ക്കത്തയിലെ ബിഎം ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ കഴിയുന്ന ഡാല്‍മിയയുടെ നില ഗുരുതരമാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡാല്‍മിയ കൊല്‍ക്കത്ത ആശുപത്രിയിലെ ഐ സി യുവിലാണ് എന്ന് മറ്റൊരു വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രായത്തിന്റെ അവശതകള്‍
ഏറെക്കാലമായി പ്രായത്തിന്റെ അവശതകള്‍ ഡാല്‍മിയയെ അലട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ 75 വയസ്സുണ്ട് ബി സി സി ഐ പ്രസിഡണ്ടായ ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക്.

തിരിച്ചെത്തിയത് പത്ത് വര്‍ഷത്തിന് ശേഷം
കോഴക്കേസില്‍ പെട്ട എന്‍ ശ്രീനിവാസനെ കോടതി അയോഗ്യനാക്കിതിനെ തുടര്‍ന്നാണ് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡാല്‍മിയ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു
75 കാരനായ ഡാല്‍മിയയുടെ അനാരോഗ്യം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡാല്‍മിയയ്ക്ക് താമസിയാതെ പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെക്രട്ടറി അനുരാഗ് താക്കൂര്‍
ബി സി സി ഐ സെക്രട്ടറിയായ അനുരാഗ് താക്കൂറാണ് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും ജോലികള്‍ ചെയ്യുന്നത് എന്ന് ബി സി സി ഐ ഭാരവാഹികളില്‍ ഒരാള്‍ തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു. സെക്രട്ടറിയായ താക്കൂറാണ് പ്രധാന തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications