വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലോ, പന്തോ? ഇന്ത്യന്‍ വിക്കറ്റ് കീപ്പിങിനെക്കുറിച്ച് ഗാംഗുലി... ആര്‍ക്കാണ് മുന്‍തൂക്കം

നിലവില്‍ രാഹുലാണ് ഇന്ത്യക്കായി വിക്കറ്റ് കാക്കുന്നത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരം മുറുകവെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകേഷ് രാഹുലാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. യുവതാരം റിഷഭ് പന്തിനു പകരമാണ് രാഹുലിനു വിക്കറ്റ് കീപ്പറുടെ ദൗത്യം കൂടി നല്‍കിയത്. ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ വിക്കറ്റ് കാത്തത് രാഹുലായിരുന്നു. അതിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും അദ്ദേഹം തന്നെയായിരുന്നു വിക്കറ്റ് കീപ്പര്‍.

ganguly

ടീമില്‍ ആരെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തണമെന്നത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനമാണെന്ന് ഗാംഗുലി വ്യക്തമാക്കി. ടീം മാനേജ്‌മെന്റും ക്യാപ്റ്റനുമാണ് രാഹുലിന്റെ റോള്‍ എന്താണെന്നു തീരുമാനിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. നേരത്തേ ഗാംഗുലി ടീമിന്റ നായകനായിരിക്കെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ വിക്കറ്റ് കീപ്പറായും ഉപയോഗിച്ചിരുന്നു. അന്നത്തെ തീരുമാനവുമായി ഇപ്പോള്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയതിനു സാമ്യമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു കോലിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നു ദാദ പ്രതികരിച്ചത്.

സെവാഗിന്റെ മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ട്... അക്തറിന്റെ പരിഹാസം സത്യമോ? അല്ലെന്ന് കണക്കുകള്‍സെവാഗിന്റെ മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ട്... അക്തറിന്റെ പരിഹാസം സത്യമോ? അല്ലെന്ന് കണക്കുകള്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തെ ഗാംഗുലി അഭിനന്ദിച്ചു. ഏകദിനത്തിലും ടി20യിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ടെസ്റ്റിലും രാഹുല്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് ഫോമൗട്ടായി. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം മികച്ച ഫോം തുടരുകയാണ്. ഇനിയും ഇതേ രീതിയില്‍ മുന്നേറാന്‍ രാഹുലിനാവുമെന്നും പ്രതീക്ഷിക്കുന്നതായും ഗാംഗുലി വിശദമാക്കി.

rahul

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു നടക്കുന്ന മല്‍സരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സെലക്ടര്‍മാര്‍, വിരാട്, ശാസ്ത്രി എന്നിവരാണ് ആരെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തണമെന്നു തീരുമാനിക്കുന്നത്. തനിക്കു അതില്‍ പങ്കില്ല. എന്താണ് ശരിയെന്നു അവര്‍ക്കു തോന്നുന്നത് തന്നെ നടക്കുകയും ചെയ്യും.

Story first published: Saturday, January 25, 2020, 15:37 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X