വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്ക് വച്ച് കളിപ്പിച്ചു; ഫാസ്റ്റ് ബൗളര്‍ ഷമിക്ക് ബിസിസിഐയുടെ 2.2 കോടി നഷ്ടപരിഹാരം!

By Muralidharan

ബെംഗളൂരു: ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐ 2.2 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി. ഷമിക്ക് പരിക്ക് മൂലം ഐ പി എല്ലിന്റെ എട്ടാം സീസണില്‍ കളിക്കാന്‍ പറ്റിയിരുന്നില്ല. ഇതിന് നഷ്ടപരിഹാരമായിട്ടാണ് ബി സി സി ഐ 2.2 കോടി രൂപ താരത്തിന് നല്‍കിയത്. ബി സി സി ഐയുടെ ജൂണ്‍ മാസത്തിലെ ചെലവുകളുടെ കൂട്ടത്തിലാണ് ഷമിക്ക് നല്‍കിയ 22,312,500 രൂപയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read Also: ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!

എന്തിനാണ് മുഹമ്മദ് ഷമിക്ക് ബി സി സി ഐ പണം കൊടുത്തത് എന്ന് ചോദിച്ചാല്‍, പരിക്ക് മൂലം ഷമിക്ക് ഐ പി എല്ലിന്റെ എട്ടാം സീസണ്‍ നഷ്ടമായതിന് പകരമായിട്ടാണ് എന്ന് ബി സി സി ഐ പറയും. പരിക്ക് പറ്റിയ താരങ്ങള്‍ക്ക് ഐ പി എല്‍ നഷ്ടമായാല്‍ ബോര്‍ഡ് നഷ്ടപരിഹാരം കൊടുക്കാറുണ്ടോ എന്ന് ചോദിച്ചാലോ ഇല്ല എന്നാണ് ഉത്തരം. അപ്പോള്‍ എന്ത് മറിമായമാണ് ഷമിയുടെ കാര്യത്തില്‍ സംഭവിച്ചത്.

mohammed-shami

ഉത്തരം ലളിതമാണ്. കാലിലെ പരിക്കുമായിട്ടാണ് മുഹമ്മദ് ഷമി 2015 ലെ ഏകദിന ലോകകപ്പ് കളിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ആ ലോകകപ്പില്‍ 17 വിക്കറ്റുകളാണ് ഈ ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയത്. തൊട്ടുപിന്നാലെ നടന്ന ഐ പി എല്‍ മുഹമ്മദ് ഷമിക്ക് നഷ്ടമാകുകയും ചെയ്തു. കാലിലെ പരിക്ക് മൂര്‍ച്ഛിച്ചത് കൊണ്ടാണ് ഷമിക്ക് 2015 ലെ ഐ പി എല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.

ഐ പി എല്ലില്‍ ഷമിക്ക് കിട്ടേണ്ടിയിരുന്ന തുകയുടെ കൃത്യം 50 ശതമാനമാണ് ബി സി സി ഐ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. 2014 ല്‍ നടന്ന ലേലത്തില്‍ 4.5 കോടി രൂപയ്ക്കാണ് ഷമിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഷമിയെ വാങ്ങിയത്. ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ ഷമി കളിച്ചിരുന്നു. 26 കാരനായ ദില്ലി ഫാസ്റ്റ് ബൗളര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണ്.

Story first published: Monday, July 11, 2016, 17:04 [IST]
Other articles published on Jul 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X