Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേ ഒരു പരമ്പര; കുംബ്ലെയ്ക്ക് ബിസിസിഐ കൊടുത്തത് 39 ലക്ഷം രൂപ!

ദില്ലി: കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് കമന്ററി പറഞ്ഞ അനില്‍ കുംബ്ലെയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത് 39 ലക്ഷം രൂപ. ടെസ്റ്റ് ഏകദിന മത്സരങ്ങളിലാണ് മുന്‍ ക്യാപ്റ്റനായ അനില്‍ കുംബ്ലെ കമന്ററി പറയാനെത്തിയത്. ബി സി സി ഐ ജനുവരി മാസത്തില്‍ നടത്തിയ പണമിടപാടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിച്ചത്. നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. പിന്നാലെ ഏകദിന, ട്വന്റി മത്സരങ്ങളും നടന്നു. ഈ പരമ്പര മുഴുവന്‍ കുംബ്ലെ കമന്ററി പറയാന്‍ ഉണ്ടായിരുന്നു. മറ്റൊരു പ്രമുഖ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് ദക്ഷിണാഫ്രിക്ക - ഇന്ത്യ കളികളില്‍ കമന്ററി പറഞ്ഞതിന്റെ പ്രതിഫലമായി ബി സി സി ഐ 36 ലക്ഷം രൂപയാണ് നല്‍കിയത്.

anilkumble

ഏപ്രില്‍ മാസത്തില്‍ തുടങ്ങാനിരിക്കുന്ന ഐ പി എല്‍ ഒമ്പതാം സീസണുമായി ബന്ധപ്പെട്ട് യു കെയിലെ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് ബി സി സി ഐ 11.6 കോടി രൂപ നല്‍കിയിട്ടുണ്ട്. രണ്ട് തവണകളായിട്ടാണ് ഈ തുക കൈമാറിയിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയം നവീകരണത്തിനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ജനുവരിയില്‍ 2.02 കോടി രൂപ നല്‍കിയിട്ടുണ്ട്. പഴയ കുടിശ്ശിക തീര്‍ത്ത് മേഘാലയയ്ക്ക് 56 ലക്ഷം രൂപ നല്‍കി.

അനില്‍ കുംബ്ലെ, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ക്ക് പുറമേ സുനില്‍ ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്ലെ, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ബി സി സി സി ഐക്ക് വേണ്ടി കമന്ററി പറയാന്‍ എത്താറുണ്ട്. ഇവരുടെ പ്രതിഫലത്തെക്കുറിച്ച് ജനുവരി മാസത്തെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ഡയറക്ടറായ രവി ശാസ്ത്രിയാണ് ഇന്ത്യയിലെ ശ്രദ്ധേയനായ മറ്റൊരു കമന്റേറ്റര്‍.

Story first published: Tuesday, February 9, 2016, 15:28 [IST]
Other articles published on Feb 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+