മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെയ്ക്ക് ബി സി സി ഐ ശമ്പളമായി നല്‍കുക പ്രതിവര്‍ഷം 6.25 രൂപയെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇന്ത്യയുടെ പുതിയ കോച്ചിന്റെ ശമ്പള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഗാരി കിര്‍സ്റ്റനും പിന്‍ഗാമിയായ ഡങ്കന്‍ ഫ്‌ളച്ചറിനും കിട്ടിയതിനെക്കാള്‍ അധികമാണിത്. അതേസമയം, ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്ക് കിട്ടിയതിനെക്കാള്‍ കുറവും.
Read Also: ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?
ഇന്ത്യന്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് രവി ശാസ്ത്രിക്ക് 7 കോടി രൂപയാണ് ബി സി സി ഐ നല്‍കിയിരുന്നത്. ഇതിനെക്കാള്‍ 75 ലക്ഷം രൂപ കുറവാണ് ഇപ്പോഴത്തെ ചീഫ് കോച്ചായ അനില്‍ കുംബ്ലെയ്ക്ക് കിട്ടുന്നത്. 3 - 4 കോടിയായിരുന്നു കിര്‍സ്റ്റനും ഫ്‌ളച്ചറും വാങ്ങിയിരുന്നത് - ആഗസ്ത് 23 ചൊവ്വാഴ്ച പുറത്തിറങ്ങിയ മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ നിയമിതനായത്. കടുത്ത മത്സരത്തില്‍ രവി ശാസ്ത്രിയെ മറികടന്നായിരുന്നു കുംബ്ലെയുടെ സ്ഥാനലബ്ധി. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ കാലാവധി. കോച്ചായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2 - 0 ന് ഇന്ത്യയെ ജയിപ്പിക്കാന്‍ കുംബ്ലെയ്ക്ക് സാധിച്ചു. ആഗസ്ത് 27, തീയതികളില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്.