Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടസ്‌കേഴ്‌സ് വീണ്ടും ഐപിഎല്‍ കളിയ്ക്കുമോ; ബിസിസിഐ 550 കോടി നല്‍കണം

ദില്ലി: കേരളത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് കൊച്ചി ടസ്‌കേഴ്‌സ് എന്ന ഐപിഎല്‍ ടീം രൂപം കൊണ്ടത്. എന്നാല്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്കും ഒടുവില്‍ ഐപിഎല്ലില്‍ നിന്ന് പുറത്തേയ്ക്കും പോകാനായിരുന്നു കൊമ്പന്‍മാരുടെ വിധി.

ഇപ്പോള്‍ അല്‍പം പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് രുന്നത്. കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം എന്നാണ് ഇപ്പോള്‍ ആര്‍ബിട്രേഷന്‍ ഉത്തരവ്. എന്നാല്‍ തങ്ങള്‍ക്ക് പണം വേണ്ട, തിരികെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ടസ്‌കേഴ്‌സ് ഉടമകള്‍ പറയുന്നത്.

ആര്‍ബിട്രേഷന്‍

ആര്‍ബിട്രേഷന്‍

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിയുടെ മധ്യസ്ഥതയില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കാന്‍ ധാരണയായത്.

പണം വേണ്ട, കളിച്ചാല്‍ മതി

പണം വേണ്ട, കളിച്ചാല്‍ മതി

എന്നാല്‍ തങ്ങള്‍ക്ക് പണം വേണ്ട, അടുത്ത ഐപിഎല്‍ സീസണില്‍ ടീമിനെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ടസ്‌കേഴ്‌സിന്റെ ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നത്.

ബിസിസിഐ സമ്മതിയ്ക്കുമോ

ബിസിസിഐ സമ്മതിയ്ക്കുമോ

പണം നല്‍കുന്ന കാര്യത്തില്‍ തന്നെ ബിസിസിഐയ്ക്ക് അനുകൂല നിലപാടില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നെ കളിപ്പിയ്ക്കാനുള്ള സാധ്യത എത്രമാത്രമാണ് എന്നാണ് ചോദ്യം.

എട്ട് ടീമുകള്‍

എട്ട് ടീമുകള്‍

നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ ഉള്ളത്. കൊച്ചിയെ പുറത്താക്കിയപ്പോഴാണ് പൂണെ ടീമിനെ ഉള്‍പ്പെടുത്തിയത്. ഒമ്പതു ടീമുകളുമായി ഐപിഎല്‍ നടത്താനാവില്ലെന്ന നിലപാടിലാണത്രെ ബിസിസിഐ.

കേസ് കൊടുക്കും

കേസ് കൊടുക്കും

ആര്‍ബിട്രേഷൻ ഉത്തരവിലും ബിസിസിഐ തൃപ്തരല്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൈസ കൊടുത്തില്ലെങ്കില്‍

പൈസ കൊടുത്തില്ലെങ്കില്‍

ആര്‍ബിട്രേഷന്‍ ഉത്തരവ് പ്രകാരം 550 കോടി രൂപ കൊടുക്കാന്‍ ബിസിസിഐ തയ്യാറായില്ലെങ്കില്‍ 18 ശതമാനം വാര്‍ഷിക പലിശ കൂടി ഏര്‍പ്പെടുത്തുമെന്ന് വിധിയില്‍ പറയുന്നുണ്ട്.

റണ്‍ദേവൂ കണ്‍സോര്‍ഷ്യം

റണ്‍ദേവൂ കണ്‍സോര്‍ഷ്യം

റണ്‍ദേവൂ കണ്‍സോര്‍ഷ്യം ആണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ഉടമകള്‍.

Story first published: Wednesday, July 8, 2015, 12:24 [IST]
Other articles published on Jul 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+