For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഇന്ത്യയിലുണ്ടാവില്ല, സാധ്യത യുഎഇയില്‍; സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍

മുംബൈ: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്ലിന്റെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു. രോഗവ്യാപനത്തിന് കുറവില്ലാതെ വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. 13ാം എഡിഷനുവേണ്ടിയുള്ള താരലേലം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് ശേഷം അപ്രതീക്ഷിതമായുള്ള കൊറോണ വ്യാപനമെത്തിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള പ്രതികരണവുമായി ബിസിസി ഐ വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎല്‍ ഇന്ത്യയിലുണ്ടാവില്ലെന്നും ഇന്ത്യക്ക് പുറത്ത് ശ്രീലങ്കയിലോ യുഎഇയിലോ ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞത്.

വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, എന്നാല്‍ ഇന്ത്യക്ക് പുറത്ത് ശ്രീലങ്കയിലോ യുഎഇയിലോ നടത്താനാണ് ആലോചിക്കുന്നത്. ഇന്ത്യയിലെ നിലവിലെ സാഹചര്യം ടൂര്‍ണമെന്റ് നടത്തിപ്പിന് അനുയോജ്യമല്ല. താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതമായി കളിക്കാനുള്ള സാഹചര്യം ഇന്ത്യയിലില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ടി20 ലോകകപ്പ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ടൂര്‍ണമെന്റ് നടന്നാലും അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് കൂടുതല്‍ സാധ്യത-ബിസിസിഐ ഒഫീഷ്യല്‍സ് പറഞ്ഞു. ശ്രീലങ്കയും യുഎഇയും ടൂര്‍ണമെന്റ് നടത്താന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും സാഹചര്യം പരിഗണിച്ചാവും തീരുമാനം. ഐസിസിയുടെ ഭാഗത്ത് നിന്ന് ടി20 ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകണം. ഇത് സംബന്ധിച്ച് ജൂലൈ അവസാന വാരം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ipl-cup

ഇന്ത്യയില്‍ ഐപിഎല്‍ നടക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ശ്രീലങ്കയാണ് ആദ്യം സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇന്ത്യ ശ്രീലങ്കയുമായുള്ള ക്രിക്കറ്റ് പരമ്പരയടക്കം റദ്ദാക്കിയ സാഹചര്യത്തില്‍ ഐപിഎല്‍ അവിടെ നടത്താനുള്ള സാധ്യത കുറവാണ്. യുഎഇ കഴിഞ്ഞിടെയാണ് ഐപിഎല്ലിന് വേദിയാവാനുള്ള താല്‍പര്യം അറിയിച്ച്. യുഎഇയില്‍ എന്തുകൊണ്ടും സുരക്ഷിതമാണെന്നും എല്ലാ സൗകര്യവും നല്‍കാമെന്നും യുഎഇ ക്രിക്കറ്റ് ബിസിസി ഐയെ അറിയിച്ചിരുന്നു. ജൂലൈ അവസാനത്തോടെ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും അതിനാല്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെ ടൂര്‍ണമെന്റ് നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ നടത്തിയാലും വിദേശ താരങ്ങളുടെ പങ്കാളിത്തമാണ് പ്രശ്‌നം. പല രാജ്യങ്ങളിലെ താരങ്ങള്‍ക്കും യാത്രാ വിലക്കുണ്ട്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Thursday, July 2, 2020, 16:51 [IST]
Other articles published on Jul 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+