ഇന്ത്യയില്‍ കളി തുടരാന്‍ ബിസിസിഐ പണം വാഗ്ദാനം ചെയ്‌തെന്ന് ബ്രാവോയുടെ വെളിപ്പെടുത്തല്‍
മുംബൈ: ഇന്ത്യയില്‍ 2014ല്‍ നടന്ന പരമ്പരയില്‍നിന്നും പിന്മാറാതിരിക്കാന്‍ ബിസിസിഐ തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയുടെ വെളിപ്പെടുത്തല്‍. ട്രിനിഡാഡ് ആന്റ് ടുബോഗോയിലെ ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രാവോ ഇതുവരെ പുറത്തുപറയാത്ത കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് താരങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കുമെന്ന ഘട്ടത്തിലെത്തി. ഇതോടെയാണ് ബിസിസിഐ ഇടപെട്ടതെന്ന് ബ്രാവോ പറയുന്നു. ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസനാണ് അനുനയന ശ്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ബ്രാവോ പറഞ്ഞു.

ആദ്യ ഏകദിനവും രണ്ടാം ഏകദിനവുമെല്ലാം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിനത്തിലായിരുന്നു. ഒരു താരമൊഴികെ എല്ലാവരും ബഹിഷ്‌കരിക്കാന്‍ സമ്മതമറിയിച്ച് പേപ്പറില്‍ എനിക്ക് ഒപ്പിട്ടു നല്‍കുകയും ടോസിടുന്ന സമയത്ത് ടീമംഗങ്ങളെല്ലാം തനിക്കൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു.
വിന്‍ഡീസ് ഇന്ത്യ വിടുമെന്ന തോന്നിച്ച ഘട്ടത്തില്‍ ശ്രീനിവാവസന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് വിന്‍ഡീസ് താരങ്ങള്‍ കളിക്കാനിറങ്ങണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചു. പ്രതിഫലം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍, പരമ്പര ബഹിഷ്‌കരം ഏറെ ആലോചിച്ച് തീരുമാനിച്ചതായതിനാല്‍ ബഹിഷ്‌കരണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ കളി തുടരാന്‍ പിന്നീട് കരുത്തായത് ബിസിസിഐയുടെ ഇടപെടലാണ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് കരാര്‍ പുതുക്കി ലഭിക്കുകയായിരുന്നു ഞങ്ങളുടെ ആവശ്യമെന്നും ഞങ്ങള്‍ക്ക് ബി.സി.സി.ഐയില്‍ നിന്ന് പ്രതിഫലം ആവശ്യമില്ലായിരുന്നെന്നും ബ്രാവോ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications