Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന്റെ നിയമപോരാട്ടം തുടരുന്നു... ബിസിസിഐക്കും കെസിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്

ദില്ലി: ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത് നല്‍കിയ ഹര്‍ജയിയില്‍ സുപ്രീം കോടതി നടപടി. ആജീവനാന്ത വിലക്കിനെതിരേയാണ് താരം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്ക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തനിക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. താരത്തിന്റെ ഈ ആവശ്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ബിസിസിഐ, കെസിഎ എന്നിവരോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരി വച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് രണ്ടു ക്രിക്കറ്റ് ബോര്‍ഡുകളും മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്ത് പ്രതിക്കൂട്ടിലായത്. തുടര്‍ന്ന് താരത്തെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ശ്രീശാന്തിനെ ആജീവനാന്ത കാലത്തേക്ക് വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതിനെതിരേ താരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ശ്രീശാന്തിനെതിരേയുള്ള ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരേ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിന് ഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ ഡിവിഷന്‍ ബെഞ്ച് പഴയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Story first published: Monday, February 5, 2018, 14:29 [IST]
Other articles published on Feb 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+