വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: കോലിക്കൂട്ടത്തിന് ആശ്വാസം... ശമ്പളം വെട്ടിക്കുറയ്ക്കില്ല, സൂചന നല്‍കി ബിസിസിഐ

താരങ്ങളുടെ ശമ്പളം കുറയ്ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

മുംബൈ: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു കനത്ത സാമ്പത്തിക നഷ്ടമാണ് ബിസിസിഐയ്ക്കു നേരിട്ടു കൊണ്ടിരിക്കുന്നതെങ്കിലും അത് താരങ്ങള്‍ക്കു തിരിച്ചടിയാവില്ല. ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ കൡക്കാരുടെ പ്രതിഫലം ബിസിസിഐ വെട്ടിക്കുറച്ചേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് അശോക് മല്‍ഹോത്രയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ലോക ഫുട്‌ബോളിലെ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കു നല്‍കുന്ന ശമ്പളം ക്ലബ്ബുകള്‍ നേരത്തേ വെട്ടിക്കുറച്ചിരുന്നു.

indian

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു അത്തരമൊരു അവസ്ഥയുണ്ടാവില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. കളിക്കാര്‍ക്കു നല്‍കുന്ന ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ബോര്‍ഡ് ഇതുവരെ ആലോചിച്ചിട്ടില്ലെന്നു ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി. ഐപിഎല്‍ റദ്ദാക്കുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യം എപ്പോള്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. കാര്യങ്ങള്‍ക്കു വ്യക്തത വന്ന ശേഷം മാത്രമേ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കുകയുള്ളൂ. ടൂര്‍ണമെന്റിനെക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ തീരുമാനമെടുത്തെന്നു കരുതുക. എന്നാല്‍ ഏപ്രില്‍ 15നു ശേഷവും സാഹചരം മെച്ചപ്പെട്ടില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്നും ഒഫീഷ്യല്‍ ചോദിക്കുന്നു.

ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ല. വിസയുടെ കാര്യങ്ങളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മാത്രമല്ല മറ്റു രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തിനു ശേഷം പല നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശ താരങ്ങള്‍ ഐപിഎല്ലിന് എത്തുമോയെന്ന കാര്യത്തിലും ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ടി20 ലീഗ് ക്രിക്കറ്റിലെ മികച്ച ഇക്കോണമിയുള്ള ബൗളര്‍ ആര്? ഉത്തരം ഈ കണക്കുകള്‍ പറയുംടി20 ലീഗ് ക്രിക്കറ്റിലെ മികച്ച ഇക്കോണമിയുള്ള ബൗളര്‍ ആര്? ഉത്തരം ഈ കണക്കുകള്‍ പറയും

ഇതാ വോണിന്റെ ഇന്ത്യന്‍ ഇലവന്‍... ലക്ഷ്മണ്‍ പുറത്ത്! നയിക്കാന്‍ ഗാംഗുലിഇതാ വോണിന്റെ ഇന്ത്യന്‍ ഇലവന്‍... ലക്ഷ്മണ്‍ പുറത്ത്! നയിക്കാന്‍ ഗാംഗുലി

ഐപിഎല്‍ ഈ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയില്‍ നടത്താനാവുമോയെന്നതിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫ്രാഞ്ചൈസി ഉടമകളുമായി നേരത്തേ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഈ വര്‍ഷം മറ്റേതെങ്കിലും സമയത്തു ഐപിഎല്‍ സംഘടിപ്പിക്കണെങ്കില്‍ അങ്ങനെയൊരു വിന്‍ഡോ ലഭിക്കണം. എങ്കില്‍ മാത്രമേ അതേക്കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ. നിലവിലെ അവസ്ഥയില്‍ രാജ്യം എപ്പോഴാണ് കുറച്ചുകൂടി മെച്ചപ്പെടുകയെന്നതിനെക്കുറിച്ച് മാത്രമാണ് എല്ലാവരും ആലോചിക്കുന്നതെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1500ലേറെ പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 133 പേര്‍ക്കു അസുഖം ഭേദമായപ്പോള്‍ 38 പേരാണ് മരണപ്പെട്ടത്.

Story first published: Thursday, April 2, 2020, 9:43 [IST]
Other articles published on Apr 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X