മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പിക്കാന്‍ അടുത്തിടെ ബിസിസി ഐ കൊണ്ടുവന്ന രണ്ട് കിലോമീറ്റര്‍ ഓട്ട പരീക്ഷണത്തില്‍ പരാജയപ്പെട്ട് ആറ് താരങ്ങള്‍. ലഭിക്കുന്ന വിവരം അനുസരിച്ച് സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,നിധീഷ് റണ,രാഹുല്‍ തെവാത്തിയ,സിദ്ധാര്‍ത്ഥ് കൗള്‍,ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് രണ്ട് കിലോമീറ്റര്‍ ഓട്ടം നിശ്ചയിച്ച സമയത്തിനുള്ള പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരങ്ങള്‍ക്കായുള്ള ഫിറ്റ്‌നസ് ടെസ്റ്റ് നടന്നത്.
ഇതൊരു പുതിയ തരത്തിലുള്ള ഫിറ്റ്‌നസ് ടെസ്റ്റായതിനാല്‍ ഇനിയുമൊരവസരം കൂടി താരങ്ങള്‍ക്ക് ലഭിക്കുമെന്ന് എന്‍സിഎ മുതിര്‍ന്ന വൃത്തങ്ങളിലൊരാളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റ് പരാജയപ്പെട്ടത് താരങ്ങളെ സംബന്ധിച്ച് വളരെ തിരിച്ചടിയാണ്. കാരണം ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പര വരാനിരിക്കുന്നതിനാല്‍ സഞ്ജു സാംസണടക്കമുള്ള യുവതാരങ്ങള്‍ക്ക് ഓട്ട പരീക്ഷണം വിജയിക്കാനാവാത്തത് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തും.

ഇനിയൊരു അവസരം കൂടി ഉള്ളതിനാല്‍ ഇതില്‍ ആരൊക്കെ വിജയിക്കുമെന്ന് കണ്ടറിയണം. 2018ല്‍ യോയോ ടെസ്റ്റ് പരാജയപ്പെട്ടതാണ് സഞ്ജുവിനും അമ്പാട്ടി റായിഡുവിനും മുഹമ്മദ് ഷമിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. പിന്നീട് ടെസ്റ്റ് വിജയിച്ച ശേഷമാണ് ഇവര്‍ക്ക് ടീമില്‍ തിരിച്ചെത്താനായത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ താരത്തിനായില്ല.
റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതിനാല്‍ വിക്കറ്റ് കീപ്പര്‍ മുന്‍ഗണനയില്‍ ഇനി ടീമിലേക്ക് മടങ്ങിയെത്തുക സഞ്ജുവിന് ദുഷ്‌കരമാവും. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ്. എന്നാല്‍ യോയോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാതെ ഇവരെയൊന്നും ടീമിലേക്ക് പരിഗണിക്കില്ല.
വിദേശ പര്യടനങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് കൂടുന്ന സാഹചര്യത്തിലാണ് യോയോ ടെസ്റ്റില്‍ പുതിയ കാര്യങ്ങള്‍ ബിസിസി ഐ ഉള്‍പ്പെടുത്തിയത്. ഇത് പ്രകാരം 8.30 സെക്കന്റ് കൊണ്ട് രണ്ട് കിലോ മീറ്റര്‍ ദൂരം ഓടിത്തീര്‍ക്കണം. ഫാസ്റ്റ് ബൗളര്‍മാര്‍ ഈ ദൂരം 8.15 സെക്കന്റില്‍ പൂര്‍ത്തിയാക്കണം. സ്പിന്നര്‍മാരും വിക്കറ്റ് കീപ്പര്‍മാരും 8.30 സെക്കന്റ്‌കൊണ്ട് ഓടിത്തീര്‍ത്താല്‍ മതി.
വിരാട് കോലിയാണ് യോയോ ടെസ്റ്റിലെ ഇന്ത്യയുടെ കേമന്‍. ഹര്‍ദിക് പാണ്ഡ്യ,കെഎല്‍ രാഹുല്‍ എന്നിവരും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നവരാണ്. എന്നാല്‍ സീനിയര്‍ താരങ്ങളെ സംബന്ധിച്ച് പുതിയ പരിഷ്‌കരണം വലിയ വെല്ലുവിളിയാവും. രോഹിത് ശര്‍മ,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്കൊക്കെ പുതിയ പരിഷ്‌കരണം തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം.