വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിനി ഐപിഎല്‍ വരുന്നു, ഇനിയൊരു വര്‍ഷം രണ്ട് ഐപിഎല്‍!! തുടങ്ങുന്നത് ഈ ടൂര്‍ണമെന്റിന് പകരം

ദൈര്‍ഘ്യം കുറഞ്ഞ ടി20 ലീഗായിരിക്കും ഇത്

മുംബൈ: നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ലീഗ് ടി20ക്കു പകരം പുതിയ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ബിസിസിഐയുടെ നീക്കം. നിലവില്‍ ചാംപ്യന്‍സ് ലീഗിനായി മാറ്റി വച്ച സമയത്ത് മറ്റു ടൂര്‍ണമെന്റുകളൊന്നുമില്ല. ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്താഫ്രിക്ക എന്നിവര്‍ സംയുക്തമായാണ് നേരത്തേ ചാംപ്യന്‍സ് ലീഗ് ടി20ക്കു തുടക്കമിട്ടത്. ഈ വിന്‍ഡോയില്‍ മിനി ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവില്‍ ഐപിഎല്ലിലുള്ള എട്ടു ഫ്രാഞ്ചൈസികള്‍ തന്നെയായിരിക്കും മിനി ഐപിഎല്ലിലും മാറ്റുരയ്ക്കുക.

ipl

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചാംപ്യന്‍ ഫ്രാഞ്ചൈസികള്‍ അണിനിരന്ന ചാംപ്യന്‍സ് ലീഗ് ടി20ക്കു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നു 2014ല്‍ ടൂര്‍ണമെന്റ് നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായാണ് നേരത്തേ ചാംപ്യന്‍സ് ലീഗ് ടി20 നടന്നിരുന്നത്. 15 മുതല്‍ 20 ദിവസം വരെയായിരുന്നു ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം.

ഇന്ത്യ vs വിന്‍ഡീസ്: വിശാഖപട്ടണത്ത് ഇന്ത്യക്കു ജയിക്കണം... കണക്കും തീര്‍ക്കണം, ഒരു മാറ്റമുറപ്പ്ഇന്ത്യ vs വിന്‍ഡീസ്: വിശാഖപട്ടണത്ത് ഇന്ത്യക്കു ജയിക്കണം... കണക്കും തീര്‍ക്കണം, ഒരു മാറ്റമുറപ്പ്

ഐപിഎല്ലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഹേമങ് അമീനാണ് മിനി ഐപിഎല്ലിനെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ബിസിസിഐ- ഐപിഎല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. മിനി ഐപിഎല്ലിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് ടീമുകള്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമെന്നും മാത്രമല്ല ഐപിഎല്ലെന്ന ബ്രാന്‍ഡിനെ വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അമീന്‍ ചൂണ്ടിക്കാട്ടി. മിനി ഐപിഎല്‍ കൂടാതെ വിദേശത്തു വച്ച് ഐപിഎല്‍ ടീമുകള്‍ തമ്മിലുള്ള സൗഹൃദ മല്‍സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.

Story first published: Tuesday, December 17, 2019, 15:31 [IST]
Other articles published on Dec 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X