Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്‍അക്കാദമിയും ക്രെഡും ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികള്‍?

ഐപിഎല്ലിനെ ആര് സ്‌പോണ്‍സര്‍ ചെയ്യും? ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുകയാണ്. ഓഗസ്റ്റ് 18 -ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിക്കും. ഇന്ത്യാ - ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കളായ വിവോ തീരുമാനിച്ചത്. ഇതോടെ ചുരുങ്ങിയ സമയംകൊണ്ട് പുതിയ സ്‌പോണ്‍സറെ കണ്ടുപിടിക്കേണ്ട ഗതികേണ്ട് ബിസിസിഐക്കും വന്നു. സെപ്തംബര്‍ 18 -ന് യുഎഇയില്‍ ഐപിഎല്ലിന് തിരിതെളിയും. ഇതിന് മുന്‍പ് സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിന് തുടങ്ങണം.

അണ്‍അക്കാദമിയും ക്രെഡും ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികള്‍?

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അണ്‍അക്കാദമി, ക്രെഡ് കമ്പനികള്‍ക്കൊപ്പം ചേര്‍ന്നായിരിക്കും ബിസിസിഐ ഐപിഎല്‍ 2020 പതിപ്പ് നടത്തുക. ഇരു കമ്പനികളുമായി നാലു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടാനാണ് ബിസിസിഐയുടെ ആലോചന, ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2020 മുതല്‍ 2023 വരെയായിരിക്കും കരാര്‍. ഓരോ സീസണിനും 60 കോടി രൂപ വീതം നല്‍കാന്‍ അണ്‍അക്കാദമിയും ക്രെഡും തയ്യാറായേക്കും. ഒരുപക്ഷെ അണ്‍അക്കാദമി തന്നെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും ആവാം. നിലവില്‍ ബൈജൂസ്, കൊക്കക്കോള ഇന്ത്യ, പെയ്ടിഎം, പതാഞ്ജലി ആയുര്‍വേദ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ടൈറ്റില്‍ സ്‌പോണ്‍സറാവാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്.

നേരത്തെ, ഇതിഹാസ താരങ്ങള്‍ പങ്കെടുത്ത റോഡ് സേഫ്റ്റി ലോക സീരീസ് സ്‌പോണ്‍സര്‍ ചെയ്തത് അണ്‍അക്കാദമിയായിരുന്നു. പക്ഷെ കൊറോണ ഭീതി ഉയര്‍ന്നതോടെ ലോക സീരീസ് പാതിവഴിയില്‍ മുടങ്ങി. ഫെയ്‌സ്ബുക്ക്, ജനറല്‍ അറ്റ്‌ലാന്റിക്, സെക്കോയ ഇന്ത്യ, SAIF പാര്‍ട്‌ണേഴ്‌സ്, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സ്റ്റെഡ്‌വ്യൂ ക്യാപിറ്റല്‍, ബ്ലൂം വെഞ്ച്വേഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് തദ്ദേശീയ എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമിയില്‍ നിക്ഷേപമുണ്ട്.

150 മുതല്‍ 200 കോടി രൂപ വരെയാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനുള്ള മൂല്യം. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി 20 മുതല്‍ 30 ശതമാനം വരെ ഇളവ് സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചേക്കാം. എന്തായാലും വിവോയുടെ പിന്മാറ്റം ബിസിസിഐയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. നേരത്തെ, കഴിഞ്ഞ സീസണിലെ മുഴുവന്‍ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്താനാണ് ബിസിസിഐ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വിവോയുടെ പിന്മാറ്റവും. ഓരോ ഐപിഎല്‍ സീസണിനും 440 കോടി രൂപയാണ് വിവോ ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇക്കാരണത്താല്‍ വിവോയുടെ പിന്മാറ്റം ബിസിസിഐയുടെ അക്കൗണ്ടില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Wednesday, August 12, 2020, 11:13 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+