ഇന്ത്യയുടെ പ്രകടനം ഗംഭീരം, കപ്പ് നാട്ടിലേക്കു കൊണ്ടുവരുമെന്നുറപ്പ്... പ്രശംസിച്ച് ബിസിസിഐ
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനമാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ആദ്യ കളിയില്‍ ഹോങ്കോങിനെതിരേ അല്‍പ്പം പതറിയെങ്കിലും പിന്നീട് ബംദേശിനെയും ചിരവൈരികളായ പാകിസ്താനെയും തകര്‍ത്തെറിഞ്ഞ് ഇന്ത്യ കുതിക്കുകയായിരുന്നു. പാകിസ്താനെ രണ്ടു തവണയാണ് ഇന്ത്യ നിഷ്പ്രഭരാക്കിയത്. ഇതോടെ ഫൈനവലില്‍ ടീം സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐയും ആകെ ത്രില്ലിലാണ്. ടീമിന്റെ പ്രകടനത്തെ ബിസിസിഐ അഭിനന്ദിച്ചു.

അത്യുജ്ജ്വലമായാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നു ബിസിസിഐയുടെ താല്‍ക്കാലിക പ്രസിഡന്റായ സികെ ഖന്ന പറഞ്ഞു. സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ വമ്പന്‍ ജയമാണ് ടീം നേടിയത്. പാകിസ്താനെതിരേ ഇന്ത്യന്‍ ആധിപത്യം തുടരുകയാണ്. ടൂര്‍ണമെന്റിലുടനീളം ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ഏഷ്യാ കപ്പുമായി നാട്ടിലേക്കു മടങ്ങാന്‍ ഇന്ത്യക്കാവുമെന്നാണ് ഇപ്പോഴത്തെ പ്രകടങ്ങള്‍ തെളിയിക്കുന്നതെന്നും ഖന്ന അഭിപ്രായപ്പെട്ടു.
പാകിസ്താനെതിരേ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യത്തെ ഖന്ന പ്രശംസിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications