എന്നെ വിലക്കാന്‍ ആരാണ് ബിസിസിഐ; ആസാദ് റൗഫ് ചോദിക്കുന്നു!
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ പാക് അംപയര്‍ ആസാദ് റൗഫ് രംഗത്ത്. തന്നെ വിലക്കാന്‍ ബി സി സി ഐക്ക് എന്ത് അധികാരമാണ് ഉള്ളതെന്നാണ് ആസാദ് റൗഫിന്റെ ചോദ്യം. ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐ റൗഫിനെ 5 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യത്തിലാണ് ആസാദ് റൗഫിന്റെ ഈ ചോദ്യം.
ഐ സി സിയുടെ എലീറ്റ് പാനലിലുള്ള അംപയറായിരുന്നു 59 കാരനായ ആസാദ് റൗഫ്. എന്നാല്‍ ഐ പി എല്‍ ഒത്തുകളിക്കേസില്‍ പോലീസ് അന്വേഷണത്തിലാണ് എന്ന് ബി സി സി ഐ പറഞ്ഞതോടെ റൗഫിനെ ഐ സി സി പ്രധാനമത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. വര്‍ഷങ്ങളുടെ അന്വേഷണത്തിന് ശേഷം റൗഫിനെ ഫെബ്രുവരി 12 വെള്ളിയാഴ്ച ബി സി സി ഐ 5 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ആസാദ് റൗഫിന്റെ വികാരനിര്‍ഭരമായ പ്രതികരണത്തിലേക്ക്...

ബിസിസിഐക്ക് അധികാരമില്ല
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ തന്നെ വിലക്കാന്‍ ബി സി സി ഐക്ക് എന്തധികാരമാണ് ഉള്ളത് എന്നാണ് ആസാദ് റൗഫ് ചോദിക്കുന്നത്.

പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്
തനിക്കെതിരെ തെളിവൊന്നും ഇല്ല കേസ് അന്വേഷിക്കുന്ന പോലീസ് സംഘം മുംബൈയിലെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് - 13 വര്‍ഷം ഐ സി സിയുടെ രാജ്യാന്തര അംപയറായിരുന്ന ആസാദ് റൗഫ് പറയുന്നു

എന്തായിരുന്നു ആരോപണം
ഒത്തുകളിക്കാരില്‍ നിന്നും റൗഫ് വില കൂടിയ പാരിതോഷികങ്ങള്‍ സ്വീകരിച്ചു എന്നായിരുന്നു ആരോപണം. ഐ പി എല്ലിന്റെ 2013 സീസണിനിലാണ് റൗഫിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

കാമുകിയും പറഞ്ഞു
ആസാദ് റൗഫിന് ഒത്തുകളിക്കാരുമായി ബന്ധമുണ്ട് എന്ന് മുന്‍ കാമുകിയും മോഡലുമായ ലീന കപൂര്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയിലെ ഒരു പബ്ബില്‍ വെച്ചാണ് റൗഫ് വാതുവെപ്പുകാരെ കണ്ടതെന്നാണ് ലീന പറയുന്നത്.

ലൈംഗിക ആരോപണവും
ആസാദ് റൗഫ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് ആരോപിച്ച് ലീന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഇവര്‍ പിന്നീട് പിന്‍വലിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications