Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പവാറിനെ പുറത്താക്കിയതോടെ ബിസിസിഐ പുതിയ വനിതാ കോച്ചിനായി അപേക്ഷ ക്ഷണിച്ചു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലന സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ടി20 ലോകകപ്പ് ലക്ഷ്യമിട്ട് നിയമിച്ച മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ പരിശീലകനെ തേടുന്നത്. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പവാറിനെ നിലനിര്‍ത്തും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ടീമിലുണ്ടായ വിവാദമാണ് കോച്ചിന്റെ സ്ഥാനം തെറിപ്പിച്ചത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസങ്ങളോളമായി വിവാദം കത്തിപ്പടരുകയാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കോച്ച് രമേഷ് പവാര്‍ ശ്രമിച്ചെന്ന ആരോപണവും പ്രത്യാരോപണങ്ങളുമെല്ലാം ഇന്ത്യന്‍ വനിതാ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യുടെ സെമി ഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.

bcci

പവാര്‍ തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി മിതാലി ആരോപിച്ചപ്പോള്‍ മിതാലി അഹങ്കാരിയും പിടിവാശിക്കാരിയുമാണെന്നാണ് പവാര്‍ മറുപടി പറഞ്ഞത്. പവാറിന്റെ കരാര്‍ അവസാനിച്ചതോടെ പ്രശ്‌നങ്ങളും അവസാനിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ പരിശീലകസ്ഥാനത്തേക്കു അപേക്ഷ സ്വീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. പവാറിനെ വീണ്ടും പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണമെന്ന് മുതിര്‍ന്ന ബിസിസിഐ അംഗവും വെളിപ്പെടുത്തി.

ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി പവാര്‍ നിയമിക്കപ്പെടുന്നത്. മൂന്നു മാസത്തേക്കായിരുന്നു നിയമനം. സീനിയര്‍ താരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് തുഷാര്‍ അറോത്തെ പരിശീലകസ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് പകരക്കാരനായി പവാര്‍ എത്തിയത്. ജനുവരിയില്‍ പുതിയ കോച്ചിനു കീഴിലാവും ഇന്ത്യ കിവീസ് പര്യടനത്തിന് പുറപ്പെടുക.

Story first published: Saturday, December 1, 2018, 14:06 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+