Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ക്യാപ്റ്റന്‍; എന്തുകൊണ്ട് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചാകണം?

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ടീമിന് രാഹുല്‍ ദ്രാവിഡ് കോച്ചായേക്കുമെന്ന് സൂചന. സച്ചിനും ഗാംഗുലിയും വി വി എസ് ലക്ഷ്മണും അടങ്ങിയ ബി സി സി ഐ ഉപദേശക സമിതി കോച്ചിന്റെ സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന്റെ പേരും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകനാകാന്‍ ദ്രാവിഡിന് താല്‍പര്യമുണ്ടോ എന്ന് ബി സി സി ഐ ആരാഞ്ഞതായാണ് അറിയുന്നത്. തീരുമാനം എടുക്കേണ്ടത് ദ്രാവിഡാണ്.

ട്വന്റി 20 ലോകകപ്പോടെ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്. ടീമിന് മുഴുവന്‍ സമയ കോച്ച് മാത്രമേ ഇനി ഉണ്ടാകൂ എന്നും ഡയറക്ടര്‍ സ്ഥാനം ഉണ്ടാകില്ല എന്നും ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ നേരത്തെ അറിയിച്ചിരുന്നു. ഐ പി എല്‍ സീസണ്‍ കഴിയുമ്പോഴേക്കും ബി സി സി ഐ ഉപദേശക സമിതി പുതിയ കോച്ചിനെ തീരുമാനിക്കും.

dravid-kohli

കഴിഞ്ഞ വര്‍ഷം ഉപദേശക സമിതി അംഗമാകാനുള്ള ബി സി സി ഐ ഓഫര്‍ ദ്രാവിഡ് നിരസിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി. ദ്രാവിഡിന്റെ കീഴില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീം ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിയിരുന്നു. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മെന്ററായിരുന്നു ദ്രാവിഡ്. റോയല്‍സ് ഐ പി എല്ലില്‍ നിന്നും പുറത്തായതോടെ ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററായി പ്രവര്‍ത്തിക്കുന്നു.

രാഹുല്‍ ദ്രാവിഡ് ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവീകരണം പൂര്‍ത്തിയാകില്ല എന്നായിരുന്നു അന്തരിച്ച ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞത്. യുവതാരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രത്യേക മിടുക്കുള്ള ദ്രാവിഡ് കോലിയുടെ കീഴില്‍ ഒരു പുതിയ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ 2019 ലോകകപ്പ് വരെയെങ്കിലും കരാറുണ്ടെങ്കിലേ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Monday, April 4, 2016, 10:37 [IST]
Other articles published on Apr 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+