വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പങ്കാളിത്ത കരാറില്‍ ഒപ്പിടില്ല, ഐസിസിക്ക് ബിസിസിഐയുടെ ഭീഷണി

മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലെ പോര് മുറുകുകയാണ്. മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ സാമ്പത്തിക പ്രതിസന്ധയില്‍ ഉലയുമ്പോള്‍ വരുമാനത്തില്‍ ഏറിയ പങ്കും ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കൈയ്യടക്കുന്നു. ഐസിസിക്ക് ഇത് അംഗീകരിക്കാവില്ല. ക്രിക്കറ്റ് കമ്മിറ്റിയില്‍ ബിസിസിഐക്കുള്ള മേല്‍ക്കോയ്മ കുറയ്ക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ഐസിസി.

ബിസിസിഐക്ക് വിയോജിപ്പ്

മറുഭാഗത്താകട്ടെ, രാജ്യാന്തര ക്രിക്കറ്റ് കണ്‍സിലിന് മുന്നില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ബിസിസിഐയും തയ്യാറെടുക്കുന്നു. ഐസിസി ആവിഷ്‌കരിച്ച പുതിയ ഭരണഘടന, ബിസിനസ് മോഡല്‍, ഭാവി മത്സരക്രമം എന്നിവയെല്ലാം ബിസിസിഐയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ ഇന്ത്യ ശക്തമായ വിയോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

ബിസിസിഐയുടെ ഭീഷണി

ഡിമാന്‍ഡുകള്‍ അംഗീകരിക്കില്ലെങ്കില്‍ ഐസിസിയുമായി 2023-31 കാലയളവിലേക്കുള്ള പങ്കാളിത്ത കരാര്‍ ഒപ്പിടില്ലെന്നാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ഭീഷണി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ, ദുബായില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ എട്ടു വര്‍ഷം കൊണ്ട് (2023-31 കാലയളവ്) എട്ടു പ്രധാന ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതുവഴി വരുമാനം ഗണ്യമായി കൂട്ടാന്‍ ഐസിസിക്ക് കഴിയും.

സംപ്രേക്ഷണാവകാശം

പക്ഷെ ബിസിസിഐയുടെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതാണ് ഐസിസിയുടെ ഈ നീക്കം. കാരണം ഓരോ വര്‍ഷവും ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടക്കുകയാണെങ്കില്‍ ഐസിസി മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വാങ്ങാനായിരിക്കും ചാനലുകള്‍ ശ്രമിക്കുക. ഇത് ബിസിസിഐ സംഘടിപ്പിക്കുന്ന പരമ്പരകളെ പ്രതികൂലമായി ബാധിക്കും.

നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഐസിസിയുടെയും ബിസിസിഐയുടെയും മത്സരങ്ങള്‍ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നത്. 2015 മുതല്‍ 2023 വരെ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ബിസിസിഐക്ക് കരാറുണ്ട്.

പറക്കും യൂസുഫ്... എന്തൊരു ക്യാച്ച്!! ഇര്‍ഫാന്റെ പ്രതികരണം ഇങ്ങനെ, വീഡിയോ കാണാം

വരുമാന നഷ്ടം

വരുമാന നഷ്ടം

ഐസിസിക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള പങ്ക് ചെറുതല്ല. 70 ശതമാനത്തിലേറെയും വരുമാനം ഇന്ത്യയില്‍ നിന്നാണ് ഐസിസിക്ക് ലഭിക്കുന്നത്. എന്നാല്‍ വരുമാനം വീതിക്കുന്ന നിലവിലെ വ്യവസ്ഥിതിയില്‍ ക്രിക്കറ്റ് കൗണ്‍സില്‍ തൃപ്തരല്ല. ഇന്ത്യന്‍, ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബോര്‍ഡുകളുടെ (ബിഗ് ത്രീ) അപ്രമാദിത്വമാണിതിന് കാരണം. വരുമാനത്തിന്റെ സിംഹഭാഗവും ഈ മൂന്നു ബോര്‍ഡുകള്‍ തമ്മില്‍ പങ്കിടുന്നു. ഇതിനെ തുടര്‍ന്നാണ് 2017 -ല്‍ വരുമാന വിതരണത്തില്‍ ഐസിസി ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്.

വരുമാനം കുറഞ്ഞു

ഇതോടെ ബിസിസിഐയുടെ പ്രതീക്ഷിത വരുമാനം 283 മില്യണ്‍ ഡോളറായി ചുരുങ്ങി. നേരത്തെ, 2015-2023 കാലഘട്ടം കൊണ്ട് 440 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബിസിസിഐ പ്രവചിച്ചത്. ഇനി ലാഭം ഉയരുകയാണെങ്കില്‍ 570 മില്യണ്‍ ഡോളര്‍ വരെ വരുമാനം നേടാനുള്ള സാഹചര്യമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്. എന്തായാലും നഷ്ടം നികത്തണമെന്ന വാശിയിലാണ് ബിസിസിഐ. പുതുതായി ചുമതലയേറ്റ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും നിലപാടു ഇതുതന്നെ.

Source: The Indian Express

Story first published: Saturday, November 9, 2019, 12:48 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X