Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റിനെ തമിഴ്‌നാട് വിഴുങ്ങുന്നു?

കൊല്‍ക്കത്ത: ദില്ലിയില്‍ ജനിച്ച് കൊല്‍ക്കത്തയില്‍ വളര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ തമിഴ്‌നാട് വിഴുങ്ങുന്നു എന്ന് സ്പിന്‍ ഇതിഹാസം ബിഷന്‍ സിംഗ് ബേദിക്ക് പരാതി. സുപ്രീം കോടതി ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ എന്‍ ശ്രീനിവാസനെ ഉദ്ദേശിച്ചാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബേദിയുടെ ഓഫ് കട്ടര്‍. ശ്രീനിയുടെ അറിയപ്പെടുന്ന വിമര്‍ശകനാണ് ബേദി.

റോഷനാര ക്ലബ്ലിലൂടെ ദില്ലിയിലാണ് ബി സി സി ഐ ജനിച്ചത്. ചരിത്രപരമായ ഒരു നിമിഷമായിരുന്നു അത്. പിന്നീട് അത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ബി സി സി തമിഴ്‌നാടിന്റെ കയ്യിലാണ്. എങ്ങനെ ഇത് സംഭവിച്ചു എന്നത് എനിക്ക് ഇപ്പോഴും വ്യക്തമല്ല. ഈഡന്‍ ഗാര്‍ഡന്‍സിന്റെ നൂറ്റി അമ്പതാം വാര്‍ഷികം പ്രമാണിച്ച് പോസ്റ്റല്‍ സ്റ്റാമ്പ് പ്രകാശിപ്പിക്കുകയായിരുന്നു ബേദി.

bedi

ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ വലിപ്പത്തെയും ബേജി കളിയാക്കി. വിവാഹ സംഘം പോകുന്നത് പോലെയുണ്ട് ഇന്ത്യയുടെ ടീമിനെ കണ്ടാല്‍ എന്നാണ് ബേദി പറഞ്ഞത്. നാല് വിക്കറ്റ് കീപ്പര്‍മാരും അഞ്ച് ഫാസ്റ്റ് ബൗളര്‍മാരും അടക്കം 19 പേരാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പരമ്പരയെക്കാള്‍ മെച്ചമായിരിക്കും ഇത്തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ പ്രകടനം എന്നും ബേദി പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് നല്ല സാധ്യതയുണ്ട്. ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്. കഴിഞ്ഞ തവണ അവര്‍ നല്ല കളി കളിച്ചു. പിന്നെ എന്തുകൊണ്ട് ഇത്തവണയും അത് പോലെ കളിച്ചുകൂടാ. ഇത്തവണ പക്ഷേ മത്സരം കടുപ്പമായിരിക്കും. അഞ്ചോ ആറോ ടീമുകള്‍ കപ്പിന് വേണ്ടി ഇറങ്ങുന്നവരാണ് - 68 കാരനായ ബേദി പറഞ്ഞു.

Story first published: Wednesday, November 12, 2014, 16:26 [IST]
Other articles published on Nov 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+