For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജ് സിങ്ങിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയില്ല- പ്രതികരണവുമായി പിതാവ്

മൊഹാലി: ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവരാജ് സിങ്ങിനോട് നോ പറഞ്ഞ് ബിസിസിഐ. കാരണം കാണിക്കാതെയാണ് യുവരാജിന് കളിക്കാനുള്ള അനുമതി ബിസിസി ഐ നിഷേധിച്ചത്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ബിസിസി ഐക്ക് കത്ത് അയക്കുകയും ചെയ്‌തെങ്കിലും അനുകൂല നിലപാടല്ല അവര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ യുവരാജിന്റെ മടങ്ങി വരവിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് യുവരാജിന്റെ പിതാവായ യോഗ് രാജ് സിങ്.

'യുവരാജിന് അനുമതി നിഷേധിച്ചതിന്റെ ശരിയായ കാരണം എനിക്കറിയില്ല. യുവിയും ഇക്കാര്യം തന്നെയാണ് പറയുന്നത്. എന്നാല്‍ ഇതില്‍ അന്തിമതീരുമാനം ബിസിസിഐയുടെ തന്നെയാണ്. സീനിയര്‍ താരങ്ങളെ യുവതാരങ്ങള്‍ക്കൊപ്പം കളിപ്പിച്ചാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലിന് മുമ്പ് ഒരു ക്യാംപ് സംഘടിപ്പിച്ചപ്പോള്‍ യുവരാജ് യുവതാരങ്ങളോടൊപ്പം കളിച്ചിരുന്നു. തനിക്ക് വയസായെന്ന് യുവി പറഞ്ഞപ്പോള്‍ കളിക്കാന്‍ ഞാനാണ് പറഞ്ഞത്. രണ്ട് മൂന്ന് ഇന്നിങ്‌സിനുള്ളില്‍ പഴയ ഫോമിലേക്കെത്താന്‍ അവന് സാധിച്ചു. അതിന് ശേഷം യുവതാരങ്ങളെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവന്‍ പുറത്തെടുത്തത്'-യോഗ് രാജ് സിങ് പറഞ്ഞു.

yuvrajsingh

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം അടുത്തിടെ കാനഡ ഗ്ലോബല്‍ ടി20യില്‍ കളിക്കാന്‍ യുവരാജിന് അനുമതി ലഭിച്ചിരുന്നു. തരക്കേടില്ലാതെ കളിക്കുകയും ചെയ്തു. അതിന് ശേഷം യുവരാജ് ബിഗ്ബാഷ് ലീഗില്‍ കളിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല. ഇതിന് ശേഷമാണ് യുവരാജ് പഞ്ചാബ് ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം അറിയിച്ചത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് അവസാനമായി യുവരാജ് കളിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. 2007ലെ ടി20യിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ യുവരാജിന്റെ പങ്ക് വലുതായിരുന്നു. അര്‍ബുധ ബാധിതനായത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി.

ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും യുവരാജിന്റെ പേരിലുണ്ട്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Friday, January 1, 2021, 11:38 [IST]
Other articles published on Jan 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+