Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഇന്‍ഡീസിന് പണിയായി; ബിസിസിഐ ചോദിച്ചത് 260 കോടി

മുംബൈ: ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ നിര്‍ത്തിപ്പോയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പണി കിട്ടി. ബോര്‍ഡിനെതിരെ നിയമനടപടി വേണ്ടെന്ന് വെക്കണമെങ്കില്‍ നഷ്ടപരിഹാരമായി 42 മില്യണ്‍ യു എസ് ഡോളര്‍ (ഏകദേശം 260 കോടി രൂപ) കിട്ടണം എന്നാണ് ബി സി സി ഐയുടെ ആവശ്യം. വെസ്റ്റ് ഇന്‍ഡീസ് ടീം പിന്മാറിയതോടെ പര്യടനം പാതിവഴിയില്‍ അവസാനിച്ചിരുന്നു.

ഒരു ഏകദിനവും മൂന്ന് ടെസ്റ്റും ട്വന്റി 20 മത്സരവുമാണ് വെസ്റ്റ് ഇന്‍ഡീസ് ടീം പിന്മാഫിയതിനെ തുടര്‍ന്ന് മുടങ്ങിയത്. ഈ വകയില്‍ ബോര്‍ഡിന് 41.97 മില്യണ്‍ യു എസ് ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ബി സി സി ഐ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ ബി സി സി ഐ നയം വ്യക്തമാക്കിയിരുന്നു.

bcci-logo

സംപ്രേക്ഷണാവകാശം, സ്‌പോണ്‍സര്‍ഷിപ്പ് തുക, ടിക്കറ്റ് വില്‍പന തുടങ്ങിയവയിലൂടെ കിട്ടേണ്ടിയിരുന്ന തുക തങ്ങള്‍ക്ക് നഷ്ടം വന്നു എന്നും അത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തരണം എന്നുമാണ് ബി സി സി ഐ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിന്, കളിക്കാര്‍ക്ക് സമയത്ത് പ്രതിഫലം കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് പര്യടനം തന്നെ മുടങ്ങിപ്പോയത് എന്നതാണ് ഇതിലെ തമാശ.

ഇത് സംബന്ധിച്ച് ബി സി സി ഐയുടെ കത്ത് കിട്ടിയതായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളുടെ പ്രതികരണം പിന്നീട് അറിയിക്കാമെന്ന നിലപാടിലാണ് അവര്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമുമായി തല്‍ക്കാലം പരമ്പര കളിക്കേണ്ടതില്ല എന്നും ബി സി സി ഐ തീരുമാനം എടുത്തിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പോയതോടെ പകരം ശ്രീലങ്കയെ വിളിച്ച് ഏകദിന പരമ്പര നടത്തുകയാണ് ബി സി സി ഐ.

Story first published: Saturday, November 1, 2014, 11:42 [IST]
Other articles published on Nov 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+