Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രവി ശാസ്ത്രിയല്ല, അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ച്... ബിസിസിഐ പ്രഖ്യാപിച്ചു!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എത്തുന്നു. ധരംശാലയില്‍ നടക്കുന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. കുംബ്ലെയെ പരിശീലകനായി തീരുമാനിച്ച കാര്യം പത്രസമ്മേളനത്തില്‍ ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറാണ് പ്രഖ്യാപിച്ചത്.

ഇതിഹാസ താരങ്ങളും അനില്‍ കുംബ്ലെയുടെ സമകാലീനരുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറും താല്‍ക്കാലിക കോച്ചുമായിരുന്ന രവി ശാസ്ത്രിയെ പിന്തള്ളിയാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്.

 anil-kumble

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ബൗളറാണ് അനില്‍ കുംബ്ലെ. ഐ സി സി അംഗരാജ്യങ്ങളെയോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ടീമുകളെ പരിശീലിപ്പിച്ച പരിചയമില്ലാത്ത അനില്‍ കുംബ്ലെയെ ബി സി സി ഐ കോച്ചായി പരിഗണിക്കില്ല എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനും ബാംഗ്ലൂരിനും മെന്ററായിരുന്നു മുന്‍പ് കുംബ്ലെ.

57 പേരാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചച്ചത്. ജൂണ്‍ പത്തായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതില്‍ 36 പേരുടെ അപേക്ഷകള്‍ ബി സി സി ഐ പ്രാഥമിക പരിശോധനയില്‍ തന്നെ തള്ളിയിരുന്നു. കോച്ചായേക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ട സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ ഈ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അഭിമുഖത്തിന് ക്ഷണം കിട്ടിയിരുന്നില്ല.

Story first published: Thursday, June 23, 2016, 18:19 [IST]
Other articles published on Jun 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+