ഇന്ത്യ രണ്ടും കല്‍പ്പിച്ചിറങ്ങുന്നു; പാക്കിസ്ഥാന്‍ ലോകകപ്പില്‍ വേണ്ട, നടപടി തുടങ്ങി

ദില്ലി: പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഐസിസി ഏകദിന ലോകകപ്പില്‍നിന്നും പുറത്താക്കാന്‍ ഇന്ത്യ തുനിഞ്ഞിറങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ ബിസിസിഐ സ്വീകരിക്കും. ലോകകപ്പില്‍ പാക്കിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കണമെന്ന് സിഒഎ ചീഫ് വിനോദ് റായ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയോട് നിര്‍ദ്ദേശിച്ചു.
കാശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ബിസിസിഐ ശക്തമായ ഇടപെടലിനാണ് ശ്രമിക്കുന്നതെന്ന് ബോര്‍ഡുമായി അടുത്തുബന്ധമുള്ളവര്‍ വ്യ്ക്തമാക്കി. ഐസിസിക്ക് കത്തയച്ചശേഷം ലഭിക്കുന്ന മറുപടിക്ക് ശേഷമാകും ബിസിസിഐ അടുത്ത നടപടിയിലേക്ക് കടക്കുക. പാക്കിസ്ഥാനെ ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയാണ് ഇന്ത്യ ആലോചിക്കുന്നത്.

പാക്കിസ്ഥാനെതിരായ നടപടി തിരിച്ചടിച്ചേക്കും
അതേസമയം, പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് മുതിര്‍ന്നാല്‍ ഭാവിയില്‍ അന്താരാഷ്ട്ര ഗെയിംസുകളുടെ വേദിയാകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കില്ലെന്ന സൂചനയുണ്ട്. അതുകൊണ്ടുതന്നെ വിഷയം തിരിച്ചടിക്കാത്ത രീതിയില്‍ കൈകാര്യം ചെയ്യാനാണ് സര്‍ക്കാരിന്റെയും ബിസിസിഐയുടെ തീരുമാനം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തകയെന്നതാണ് ഇന്ത്യയുടെ നയം.

ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കണം
ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കരുതെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര ഉപേക്ഷിച്ചാല്‍ അത് പാക്കിസ്ഥാനെ ബാധിക്കുമെന്നത് ശരിതന്നെ. എന്നാല്‍, ലോകകപ്പില്‍ കളിക്കാതിരുന്നാല്‍ രണ്ട് പോയന്റ് നഷ്ടമായേക്കും. അത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുന്നതാണ്. പാക്കിസ്ഥാനെതിരെ കളിച്ച് അവരെ തോല്‍പ്പിക്കുകയാണ് വേണ്ടത്. ഇന്ത്യ കളിക്കാതിരുന്നാല്‍ അവര്‍ക്ക് അനാവശ്യമായി രണ്ട് പോയന്റുകള്‍ ലഭിക്കും. അത് ഇല്ലാതാക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ പിന്തുണ
ഇന്ത്യ ഐസിസിക്ക് പരാതി നല്‍കിയാല്‍ അത് വോട്ടെടുപ്പിന് ഇടുകയാണ് ഒദ്യോഗിക നടപടിക്രമം. ഇന്ത്യയുടെ ആവശ്യം മറ്റു രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. അതേസമയം, ഇന്ത്യയ്ക്ക് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഐസിസിയുടെ നിലപാട്
ഇന്ത്യ പാക് മത്സരം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ ഐസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സന്‍ അറിയിച്ചു. നിലവിലെ മത്സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications