വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം സെലക്ഷനെച്ചൊല്ലി കോലിയും രോഹിത്തും തമ്മില്‍ ഭിന്നത, ഇടപെടാന്‍ ബിസിസിഐ

ഇനി ഇന്ത്യയെ രോഹിത് നയിക്കും , അപ്പോൾ കോലിയോ?

ലോകകപ്പ് സെമിയിലെ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയോ? ഇന്ത്യന്‍ ക്യാംപില്‍ ടീം സെലക്ഷനെച്ചൊല്ലി നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും രണ്ടു തട്ടിലാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെടാന്‍ ബിസിസിഐ ഒരുങ്ങുന്നു. ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുകയാണ് ബോര്‍ഡ്.

കോലിയും രോഹിത്തും

ലോകകപ്പ് അവസാനിച്ചു. ഇനി മുന്നോട്ടുള്ള പരമ്പരകളില്‍ കോലിക്കും രോഹിത്തിനും നായക പദവി വീതിച്ചു നല്‍കാനാണ് ബിസിസിഐ നീക്കം നടത്തുന്നത്. 50 ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെയും ടെസ്റ്റ് മത്സരങ്ങള്‍ക്ക് വിരാട് കോലിയെയും നായകനാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നു.

ലോകകപ്പ്: വഴിത്തിരിവായത് ആ നിമിഷം... നാണക്കേടെന്ന് വില്ല്യംസണ്‍, ആരാണ് വില്ലന്‍?ലോകകപ്പ്: വഴിത്തിരിവായത് ആ നിമിഷം... നാണക്കേടെന്ന് വില്ല്യംസണ്‍, ആരാണ് വില്ലന്‍?

ക്രിക്കറ്റില്‍ നായക സ്ഥാനം പങ്കുവെയ്ക്കുന്ന പതിവ് പൊതുവേ ഇന്ത്യയ്ക്കില്ല. എന്നാല്‍ ഒരുകാലത്ത് ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനില്‍ കുംബ്ലൈയെയും പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മഹേന്ദ്ര സിങ് ധോണിയെയും ബിസിസിഐ നായകരായി നിയോഗിച്ചിരുന്നു.

കോലിയും രോഹിത്തും

നിലവില്‍ ടീമിലെ പല മേഖലകളിലും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അടുത്ത ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം. ഏകദിന മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെ നായകനാക്കി മാറ്റത്തിന് തുടക്കമിടാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.

കോലിയും രോഹിത്തും

ഇന്ത്യയ്‌ക്കെതിരെ ഹീറോ ആയ ഗുപ്റ്റില്‍ ഫൈനലില്‍ വില്ലന്‍; രണ്ടും സ്റ്റമ്പിന് നേരെയുള്ള എറില്‍ഇന്ത്യയ്‌ക്കെതിരെ ഹീറോ ആയ ഗുപ്റ്റില്‍ ഫൈനലില്‍ വില്ലന്‍; രണ്ടും സ്റ്റമ്പിന് നേരെയുള്ള എറില്‍

നേരത്തെ, ടീമിനകത്ത് കോലിക്കും രോഹിത്തിനും വെവ്വേറെ ഗ്രൂപ്പുകളുണ്ടെന്നാണ് ടീമിലെ ഒരു താരത്തെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം വാര്‍ത്ത പുറത്തുവിട്ടത്. പരിശീലകന്‍ രവി ശാസ്ത്രിയുമായി ചേര്‍ന്ന് കോലി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു. കോലിയുടെ ഗുഡ്ബുക്കില്‍ പേരില്ലാത്തവര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനമില്ല. ടീമിലെ പല താരങ്ങള്‍ക്കും ഇക്കാര്യത്തില്‍ കടുത്ത അസംതൃപ്തിയുണ്ട്.

ആ മൂന്ന് പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു, ടീമില്‍ നിന്ന് പുറത്താക്കി, വാളെടുത്ത് യുവരാജിന്റെ പിതാവ്ആ മൂന്ന് പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു, ടീമില്‍ നിന്ന് പുറത്താക്കി, വാളെടുത്ത് യുവരാജിന്റെ പിതാവ്

കോലിയും രോഹിത്തും

വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ നായകനെതിരെ ആരോപണങ്ങള്‍ ഗുരുതരമാണ്. എന്തായാലും സുപ്രീം കോടതി നിയമിച്ച സമിതിക്ക് മുന്നില്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്.

ലോകകപ്പില്‍ കുല്‍ദീപ് യാദവിനെക്കാള്‍ അവസരം യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചതും അമ്പാട്ടി റയിഡുവിന് ടീമില്‍ ഇടം ലഭിക്കാഞ്ഞതും കോലിക്കെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കോലിയുടെ രീതികളുമായി പൊരുത്തുപ്പെടുക ബുദ്ധിമുട്ടാണെന്ന് മുന്‍പ് അനില്‍ കുംബ്ലൈ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Monday, July 15, 2019, 13:00 [IST]
Other articles published on Jul 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X