തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് ബിസിസിഐ ഭരണസമിതിയുടെ വിലക്ക്
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് വിലക്ക്. സുപ്രീം കോടതി അംഗീകരിച്ച ബിസിസിഐയുടെ പുതിയ ഭരണഘടനയുമായി ഈ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണഘടന ഒത്തുപോവാത്തതാണ് വിലക്കിനുള്ള കാരണം.
ഒക്ടോബര്‍ 23 -ന് നടക്കുന്ന ബോര്‍ഡ് തിരഞ്ഞെടുപ്പിലും തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാനാവില്ലെന്ന് ഭരണസമിതി വ്യക്തമാക്കി. നേരത്തെ നിലവിലെ ഭരണഘടന പരിഷ്‌കരിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കെല്ലാം ഭരണസമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം മറ്റു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെല്ലാം ഭരണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.

ഇതേസമയം, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ അയോഗ്യരാക്കാന്‍ ഭരണസമിതിക്ക് അവകാശമില്ല. ഇതിനുള്ള അധികാരം സുപ്രീം കോടതി ഭരണസമിതിക്ക് നല്‍കിയിട്ടില്ലെന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പക്ഷം. തമിഴ്‌നാടിന് പുറമെ ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളുടെ നിലപാടും ഇതുംതന്നെയാണ്. നിലവില്‍ ബിസിസിഐയുടെ വാര്‍ഷിക പൊതുസമ്മേളനത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ ആര്‍ എസ് രാമസ്വാമിയെയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ചിരിക്കുന്നത്. ഹരിയാനയെ പ്രതിനിധീകരിച്ച് മൃണാല്‍ ഓജയും മഹാരാഷ്ട്രയ്ക്കായി റിയാസ് ബഗ്ബാനും ബിസിസിസഐ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയാണ് ഭരണസമിതി പുതിയ തീരുമാനം. വിഷയത്തില്‍ മൂന്നു ക്രിക്കറ്റ് അസോസിയേഷനുകളും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications