ഇരട്ടപദവി; രാഹുല്‍ ദ്രാവിഡിനെതിരായ പരാതി തള്ളി ബിസിസിഐ
മുംബൈ: ഇരട്ട പദവി വഹിക്കുന്നതായുള്ള പരാതിയില്‍ രാഹുല്‍ ദ്രാവിഡിന് ക്ലീന്‍ ഷീറ്റ് നല്‍കി ബിസിസിഐ. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ദ്രാവിഡ് ഇരട്ട പദവി വഹിക്കുന്നതായി തെളിവില്ലെന്നും അതിനാല്‍ അദ്ദേഹത്തിനെതിരായ കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ ബിസിസി ഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജെയ്ന്‍ പരാതി തള്ളി. എംപിസിഎ മേധാവി രാജീവ് ഗുപ്തയാണ് രാഹുല്‍ ദ്രാവിഡ് ഇരട്ട പദവി വഹിച്ചതായി പരാതിപ്പെട്ടത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്നപ്പോള്‍ ഇന്ത്യ സിമന്റ്‌സിലും രാഹുല്‍ ജോലി നോക്കിയിരുന്നുവെന്നാണ് രാജീവിന്റെ ആരോപണം.പരാതിയുടെ അടിസ്ഥാനത്തില്‍ ജെയ്‌ന്റെ മുന്നില്‍ രാഹുല്‍ ഹാജരാവുകയും വിശദീകരണം നല്‍കുകയും ചെയ്തു.ഇതിന് ശേഷമാണ് കേസ് തള്ളിയതായി ജെയ്ന്‍ വിധിച്ചത്.

എന്‍സിഎയുടെ ഡയറക്ടറായ രാഹുല്‍ ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റുമാണ്.ക്രിക്കറ്റില്‍ പദവി വഹിക്കുമ്പോള്‍ ഇന്ത്യാ സിമന്റ്‌സില്‍ നിന്ന് അവധിയെടുത്തിരുന്നതായി ദ്രാവിഡ് ജെയ്‌നിന് മുന്നില്‍ പറഞ്ഞു.നേരത്തെ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിസിസിഐയുടെ നിയമപ്രകാരം ഒന്നിലധികം പദവി വഹിക്കാന്‍ സാധിക്കില്ല. നേരത്തെ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണനും ഇരട്ട പദവി വഹിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications