വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ പുതിയ കരാര്‍ പുറത്തുവിട്ടു; ധവാനെ തരംതാഴ്ത്തി, പന്തിനും കുല്‍ദീപിനും ലോട്ടറി

പുതിയ കരാര്‍ പുറത്തുവിട്ട് BCCI | Oneindia Malayalam

മുംബൈ: ബിസിസിഐ കളിക്കാരുടെ പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാരെ വാര്‍ഷിക കരാറില്‍ തരം തിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നവരാണ് എ പ്ലസില്‍ ഉള്‍പ്പെടുന്നത്. മറ്റു താരങ്ങളെ കളിയുടെ മികവ് അനുസരിച്ച് ഗ്രേഡില്‍ തരം തിരിക്കുകയാണ് പതിവ്.

കാത്തിരിപ്പിന് വിരാമം, ഒടുവില്‍ സന്തോഷവാര്‍ത്തയെത്തി... മെസ്സി വീണ്ടും അര്‍ജന്റീന ടീമില്‍!! കാത്തിരിപ്പിന് വിരാമം, ഒടുവില്‍ സന്തോഷവാര്‍ത്തയെത്തി... മെസ്സി വീണ്ടും അര്‍ജന്റീന ടീമില്‍!!

എ പ്ലസില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് ബിസിസിഐ വാര്‍ഷിക ശമ്പളമായി 7 കോടി രൂപ വീതം ലഭിക്കും. എ ഗ്രേഡില്‍ അഞ്ചു കോടി രൂപ വീതവും ബി ഗ്രേഡില്‍ മൂന്നു കോടി രൂപ വീതവും സി ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് ഒരു കോടി രൂപ വീതവുമാണ് വാര്‍ഷിക ശമ്പളമായി ലഭിക്കുക. ഓരോ കളിക്കും കളിക്കാരന് ലഭിക്കുന്ന മാച്ച് ഫീ കൂടാതെയാണ് ബിസിസിഐയുടെ കരാര്‍ തുക ലഭിക്കുക.

എ പ്ലസ് കളിക്കാര്‍

എ പ്ലസ് കളിക്കാര്‍

എ പ്ലസില്‍നിന്നും രണ്ട് കളിക്കാരെ തരം താഴ്ത്തിയതിനെ തുടര്‍ന്ന് ഇത്തവണ മൂന്നുപേര്‍ മാത്രമാണ് എ പ്ലസില്‍ ഉള്‍പ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിങ്ങനെ മൂന്നുപേര്‍ മാത്രമാണ് എ പ്ലസില്‍ ഉള്‍പ്പെട്ടത്. ശിഖര്‍ ധവാനും, ഭുവനേശ്വര്‍ കുമാറും എ പ്ലസില്‍ നിന്നും എ യിലേക്ക് മാറ്റപ്പെട്ടു. ടെസ്റ്റ് ടീമിലെ ഇടം നഷ്ടപ്പെട്ടതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.

എ ഗ്രേഡ് ലഭിച്ചവര്‍

എ ഗ്രേഡ് ലഭിച്ചവര്‍

ധവാനും, ഭുവനേശ്വര്‍ കുമാറും എ ഗ്രേഡിലെത്തുമ്പോള്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കും എ ഗ്രേഡ് കരാര്‍ ആണ് ലഭിച്ചിരിക്കുന്നത്. ആര്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിവര്‍ എ ഗ്രേഡ് നിലനിര്‍ത്തി. ഋഷഭ് പന്തും, കുല്‍ദീപ് യാദവുമാണ് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍. ടെസ്റ്റ് ടീമില്‍ സ്ഥിരത നേടിയതോടെയാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എ ഗ്രേഡില്‍ ഉളപ്പെട്ട കളിക്കാര്‍ക്കെല്ലാം 5 കോടി രൂപ ലഭിക്കും.

ബി ഗ്രേഡില്‍ ഉള്‍പ്പെട്ട കളിക്കാര്‍

ബി ഗ്രേഡില്‍ ഉള്‍പ്പെട്ട കളിക്കാര്‍

എ ഗ്രേഡില്‍ ഉണ്ടായിരുന്ന മുരളി വിജയിയ്ക്ക് കരാര്‍ പട്ടികയില്‍ ഇടം നേടാനായില്ല. കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ് എന്നിവരാണ് 3 കോടി രൂപ ലഭിക്കുന്ന ബി ഗ്രേഡിലുള്ളത്. ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ്, കേദാര്‍ ജാദവ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ സി ഗ്രേഡിലും ഉല്‍പ്പെട്ടു. ഇവര്‍ക്ക് ഒരു കോടിരൂപ ലഭിക്കും. അതേസമയം, ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് കരാര്‍ പട്ടികയില്‍ ഇടംലഭിച്ചില്ല.

വനിതാ കളിക്കാര്‍

വനിതാ കളിക്കാര്‍

വനിതാ വിഭാഗത്തില്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡില്‍. ബി ഗ്രേഡില്‍ ഏക്ത ബിഷ്ത്, ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ് എന്നിവരും രാധ യാദവ്, ഹേമലത, അനുജ പാട്ടീല്‍, വേദ കൃഷ്ണമൂര്‍ത്തി, മാനസി ജോഷി, പൂനം റൗട്ട്, മോണ മെശ്രാം, അരുദ്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്ക് വാദ്, താനിയ ഭാട്ടി, പൂജ വസ്ത്രാകര്‍ എന്നിവര്‍ സി ഗ്രേഡിലും ഉള്‍പ്പെട്ടു. 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് മൂന്ന് ഗ്രേഡുകളിലെ പ്രതിഫലത്തുക.


Story first published: Friday, March 8, 2019, 10:44 [IST]
Other articles published on Mar 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X