Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്

BCCI drops MS Dhoni’s name from Annual Player Contracts list | Oneindia Malayalam

മുംബൈ: ധോണി യുഗം അവസാനിക്കുന്നു. ബിസിസിഐയുടെ വാര്‍ഷിക കരാറിൽ നിന്നും മഹേന്ദ്ര സിങ് ധോണി പുറത്ത്. കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ അവധിയില്‍ തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ധോണി അവസാനമായി പാഡ് അണിഞ്ഞത്. അന്ന് 18 റണ്‍സിന് ഇന്ത്യ തോറ്റു; ലോകകപ്പില്‍ നിന്നും പുറത്തായി. തുടര്‍ന്ന് ഇന്ത്യയുടെ ഓരോ പരമ്പരയില്‍ നിന്നും ധോണി സ്വമേധയാ പിന്മാറുകയാണ്.

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്

ഈ സാഹചര്യത്തിലാണ് ധോണിയെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തേണ്ടെന്ന ബിസിസിഐയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട കരാര്‍ പട്ടികയില്‍ 27 അംഗങ്ങളാണ് ഇത്തവണ ഇടംപിടിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ബിസിസിഐ വാര്‍ഷിക കരാര്‍ പട്ടിക ചുവടെ.

ഗ്രേഡ് എ പ്ലസ് (ഏഴു കോടി രൂപ): വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ.

ഗ്രേഡ് എ (അഞ്ചു കോടി രൂപ): രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്.

ഗ്രേഡ് ബി (മൂന്നു കോടി രൂപ): വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍

ഗ്രേഡ് സി (ഒരു കോടി രൂപ): കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹാര്‍, മനീഷ് പാണ്ഡെ, ഹനുമാ വിഹാരി, ശാര്‍ദ്ധുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍.

നിലവില്‍ മഹേന്ദ്ര സിങ് ധോണിക്ക് പകരം 22 -കാരന്‍ റിഷഭ് പന്താണ് ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഒന്നാം കീപ്പര്‍. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണ് ഈ ചുമതല നിറവേറ്റുന്നത്. ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും ധോണി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

മുന്‍പ്, 2014 ഡിസംബറിലാണ് താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകള്‍ ധോണി കളിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍സിയും ധോണി കൈയ്യൊഴിഞ്ഞു. എന്തായാലും പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി കളിക്കുമെന്നാണ് സൂചന. ധോണിയാണ് ടീമിനെ നയിക്കുകയെന്ന് ചെന്നൈ ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു കഴിഞ്ഞു.

Story first published: Thursday, January 16, 2020, 15:11 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+