Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ഷിക കരാര്‍: 'നാണംകെടുത്തുന്ന നടപടി', ജഡേജയ്ക്ക് ഉയര്‍ന്ന ഗ്രേഡിന് അര്‍ഹതയുണ്ടെന്ന് മൈക്കല്‍

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പുറത്തുവിട്ടത്. എപ്ലസ് വിഭാഗത്തില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ഇടം പിടിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി,വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ,സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ആ മൂന്ന് പേര്‍. ഇവര്‍ക്ക് 7 കോടി രൂപയാണ് പ്രതിഫലം. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയ്ക്ക് എ പ്ലസ് കരാര്‍ ലഭിച്ചില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവമായ ജഡേജയ്ക്ക് എ വിഭാഗത്തിലാണ് ഇടം ലഭിച്ചത്. ഇത് പ്രകാരം അഞ്ച് കോടി രൂപ ജഡേജയ്ക്ക് ലഭിക്കും.

ഇപ്പോഴിതാ ജഡേജയ്ക്ക് എ പ്ലസ് വിഭാഗത്തില്‍ ഇടം ലഭിക്കാത്തതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'അപമാനിക്കലാണിത്.വിരാടിന് ശേഷമുള്ള വലിയവനാണവന്‍' എന്നാണ് മൈക്കല്‍ വോണ്‍ പ്രതികരിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ജഡേജ തിളങ്ങുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി പരിക്കിന്റെ പിടിയിലകപ്പെട്ട് കുറച്ച് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇത് എ പ്ലസ് വിഭാഗത്തില്‍ ഇടം പിടിക്കുന്നതിന് തടസമായോ എന്ന് വ്യക്തമല്ല.

ravindrajadeja

മൈക്കല്‍ വോണിന് പിന്നാലെ മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും ജഡേജയെ പിന്തുണച്ച് രംഗത്തെത്തി. ജഡേജ എ പ്ലസ് വിഭാഗത്തില്‍ ഇടം അര്‍ഹിക്കുന്നവന്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ജഡേജ തീര്‍ച്ചയായു എ പ്ലസ് വിഭാഗത്തിന് അര്‍ഹതയുള്ള താരമാണ്. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരം മാത്രമല്ല ഐസിസി റാങ്കിങ്ങിലും അവന്‍ മികച്ച നിലയിലാണ്.

അവനെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. അധികം വൈകാതെ പന്തിനെ എ പ്ലസ് വിഭാഗത്തില്‍ കാണാം. അവന്‍ ഇപ്പോള്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും ഒരുപാട് നാള്‍ എ പ്ലസില്‍ നിന്ന് മാറ്റിനിര്‍ത്തുക പ്രയാസമാണ്. ജഡേജയും പന്തും അധികം വൈകാതെ ടോപ് പട്ടികയിലേക്ക് എത്തും'-പ്രസാദ് പറഞ്ഞു.

എ ഗ്രേഡില്‍ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,കെ എല്‍ രാഹുല്‍,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വൃദ്ധിമാന്‍ സാഹ,ഉമേഷ് യാദവ്,ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,മായങ്ക് അഗര്‍വാള്‍ എന്നിവരും സി ഗ്രേഡില്‍ കുല്‍ദീപ് യാദവ്,നവദീപ് സൈനി,ദീപക് ചഹാര്‍,ശുഭ്മാന്‍ ഗില്‍,ഹനുമ വിഹാരി,അക്ഷര്‍ പട്ടേല്‍,ശ്രേയസ് അയ്യര്‍,വാഷിങ്ടണ്‍ സുന്ദര്‍,യുസ് വേന്ദ്ര ചഹാല്‍,മുഹമ്മജ് സിറാജ് എന്നിവരുമാണുള്ളത്.

Story first published: Saturday, April 17, 2021, 13:11 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+