Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രവി ശാസ്ത്രിക്ക് കൂട്ട് ആരെല്ലാം? സഞ്ജയ് ബംഗാറിന്റെ നില പരുങ്ങലില്‍

മുംബൈ: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരുമെന്ന് വെള്ളിയാഴ്ച്ചയാണ് ബിസിസിഐ ഉപദേശക സമിതി പ്രഖ്യാപിച്ചത്. 2021 ട്വന്റി-20 ലോകകപ്പ് വരെ രവി ശാസ്ത്രിക്ക് കീഴില്‍ ടീം ഇന്ത്യ തന്ത്രങ്ങള്‍ മെനയും. മുഖ്യ പരിശീലകനെ തിരഞ്ഞെടുത്ത സ്ഥിതിക്ക് ഇനി ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകരെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായുള്ള ഒരുക്കങ്ങള്‍ ബിസിസിഐ ആസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യ

എംസ്‌കെ പ്രസാദ് നയിക്കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച്ച സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തെ മറ്റു പരിശീലകരെ തിരഞ്ഞെടുക്കുന്ന നടപടിയിലും ഭാഗമാവാന്‍ അനുവദിക്കണമെന്ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഭരണഘടനയ്ക്ക് ഇതു വിരുദ്ധമാണ്.

ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണഘടന പ്രകാരം മുഖ്യ പരിശീലകനെ തീരമാനിക്കാന്‍ മാത്രമേ ഉപദേശക സമിതിക്ക് അധികാരമുള്ളൂ. സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളെ നിശ്ചയിക്കേണ്ടത് ദേശീയ സെലക്ടര്‍മാരാവണം.

നിലവിലെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ ഇതേ തസ്തികയില്‍ തുടരാനാണ് സാധ്യത. ഇദ്ദേഹത്തിന് കീഴില്‍ ഇന്ത്യന്‍ പേസ് വിഭാഗം കൂടുതല്‍ മൂര്‍ച്ച കൈവരിച്ചെന്നാണ് പൊതു വിലയിരുത്തല്‍. ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറിനെ പിന്തുണച്ച് രവി ശാസ്ത്രി പരസ്യമായി രംഗത്തുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കാന്‍ താരം ജോണ്‍ടി റോഡ്‌സ് വെറുംകൈയ്യോടെ മടങ്ങുമോയെന്ന കാര്യം കണ്ടറിയണം.

ഇന്ത്യ

'കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് ഏറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമായി ഇന്ത്യയെ മാറ്റുകയാണ് തന്റെ ലക്ഷ്യം. ഇന്ത്യയ്ക്കായി കളിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ ബോധ്യമുണ്ടാവണം', മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെടതിന് ശേഷം ശാസ്ത്രി പറയുകയുണ്ടായി.

ഇതേസമയം, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നാലാം നമ്പറില്‍ ഉത്തമനായ ഒരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ കഴിയാതെ പോയതാണ് സഞ്ജയ് ബംഗാറിന് വിനയാവുന്നത്. എന്തായാലും വ്യാഴാഴ്ച്ചയോടെ ചിത്രം തെളിയും.

Story first published: Monday, August 19, 2019, 15:51 [IST]
Other articles published on Aug 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+