ഐപിഎല്‍ ഒത്തുകളി: പാക് അംപയര്‍ ആസാദ് റൗഫിന് 5 വര്‍ഷം വിലക്ക്!
മുംബൈ: ഐ പി എല്‍ ക്രിക്കറ്റിനെ ഒത്തുകളിച്ചു എന്ന ആരോപണം നേരിടുന്ന പാക് അംപയര്‍ ആസാദ് റൗഫിന് വിലക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 5 വര്‍ഷത്തേക്കാണ് റൗഫിനെ വിലക്കിയത്. ഒത്തുകളിക്കാരില്‍ നിന്നും റൗഫ് വില കൂടിയ പാരിതോഷികങ്ങള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐ പി എല്ലിന്റെ 2013 സീസണിനിലാണ് റൗഫിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ബി സി സി ഐയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ടൂര്‍ണമെന്റുകളിലോ ഈവന്റുകളിലോ കളിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 5 വര്‍ഷത്തേക്കാണ് വിലക്ക് എന്ന് ഫെബ്രുവരി 12 വെള്ളിയാഴ്ച ബി സി സി ഐ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. മുംബൈയിലെ ആസ്ഥാനത്ത് ചേര്‍ന്ന ബി സി സി ഐ അച്ചടക്കസമിതിയുടേതാണ് തീരുമാനം.

ആസാദ് റൗഫ്
അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തെ അംപയര്‍മാരില്‍ പ്രശസ്തനാണ് പാകിസ്താന്‍ സ്വദേശിയായ ആസാദ് റൗഫ്. റൗഫിന്റെ അംപയറിങിനെതിരെ അധികം പരാതികള്‍ ഉയരാറില്ല എന്നതാണ് രസകരമായ ഒരു കാര്യം.

കാമുകി ഒറ്റുകൊടുത്തു?
ആസാദ് റൗഫിന് ഒത്തുകളിക്കാരുമായി ബന്ധമുണ്ട് എന്ന് മുന്‍ കാമുകി തന്നെ മൊഴി കൊടുത്തിരുന്നു. മുംബൈയിലെ പ്രശസ്ത മോഡലായ ലീന കപൂറാണ് ഈ മൊഴിയുമായി രംഗത്ത് വന്നത്

ലൈംഗിക പീഡനവും
ആസാദ് റൗഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നും ലീന കപൂര്‍ ആരോപിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് പോലീസില്‍ പരാതിയും നല്‍കി. ഈ പരാതി ഇവര്‍ പിന്നീട് പിന്‍വലിച്ചു.

ശ്രീലങ്കയില്‍ വെച്ചോ
ശ്രീലങ്കയിലെ ഒരു പബ്ബില്‍ വെച്ചാണ് റൗഫ് വാതുവെപ്പുകാരെ കണ്ടതെന്നാണ് ലീന പറഞ്ഞത്. ഇതാണോ ബി സി സി ഐ നടപടിക്ക് കാരണമായത് എന്നുറപ്പില്ല. എന്തായാലും ഐ പി എല്ലിന്റെ വരും വര്‍ഷങ്ങളില്‍ പാകിസ്താനില്‍ നിന്നും അംപയറായി റൗഫ് ഉണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്.

ആരോപണം നിഷേധിച്ച് റൗഫ്
കളി വിവരങ്ങള്‍ ചോര്‍ത്തുകയും ഒത്തുകളിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തന്ന ആരോപണം പാക് അമ്പയര്‍ ആസാദ് റൗഫ് നിഷേധിച്ചിരുന്നു. ഐ പി എല്‍ മത്സരങ്ങള്‍ക്കുശേഷം ലാഹോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആസാദ് ഇത് പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications