Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാന്ദിലയുടെ വിലക്ക്, എന്നെന്നേക്കുമായി അടഞ്ഞത് ശ്രീശാന്തിന്റെ വഴി?

മുംബൈ: ഐ പി എല്‍ കോഴക്കേസില്‍ പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അജിത് ചാന്ദിലയെ ആജീവനാന്തം വിലക്കിയ ബി സി സി ഐ നല്‍കുന്നത് കൃത്യമായ സൂചന. സുപ്രീം കോടതി വിചാരിച്ചാല്‍ പോലും മലയാളി താരം ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ഇനി ക്രിക്കറ്റ് കളിക്കാനാകില്ല എന്നതാണത്. ഇതൊടെ ഒത്തുകളിക്കേസില്‍ ആജീവനാന്ത വിലക്ക് ലഭിക്കുന്നവരുടെ എണ്ണം മൂന്നായി.

വിലക്ക് നേരിടുന്ന കളിക്കാരുടെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന് തന്നെയാണ് ബോര്‍ഡിന്റെ നിലപാട്. നഷ്ടം കേരള ക്രിക്കറ്റിനും ശ്രീശാന്തിനും. ഒത്തുകളിക്കേസില്‍ ദില്ലി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതാണ്. പക്ഷേ ബി സി സി ഐയുടെ വിലക്ക് തുടരുന്നു. ക്ലീന്‍ ക്രിക്കറ്റ് എന്ന ബി സി സി ഐ മുദ്രാവാക്യത്തിന് വേണ്ടി ബലിയാടാകുകയാണ് ശ്രീ. അതിങ്ങനെ...

ശ്രീശാന്തിന് വേണ്ടി മുറവിളി

ശ്രീശാന്തിന് വേണ്ടി മുറവിളി

ഒരുകാലത്ത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു മലയാളത്തിന്റെ ശ്രീ. ശ്രീശാന്തിന്റെ വിലക്ക് പുനപരിശോധിക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

ഒരു പൊടിക്ക് നഷ്ടമായി

ഒരു പൊടിക്ക് നഷ്ടമായി

പലതവണ ഈ ആവശ്യങ്ങള്‍ നിഷേധിച്ച ബി സി സി ഐ, കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ തയ്യാറായിരുന്നത്രെ. എന്നാല്‍ ബി സി സി ഐ പ്രസിഡണ്ട് ശശാങ്ക് മനോഹര്‍, അച്ചടക്ക നടപടിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

തകര്‍ന്നത് ശ്രീയുടെ കരിയര്‍

തകര്‍ന്നത് ശ്രീയുടെ കരിയര്‍

ഫാസ്റ്റ് ബൗളിംഗ് പിച്ചുകളില്‍ മിന്നുന്ന പന്തുകള്‍ എറിഞ്ഞിരുന്ന ബൗളറെയാണ് ഇന്ത്യയ്ക്ക് ഇതുമൂലം നഷ്ടമായത്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത് എന്ന് ശ്രീയുടെ കടുത്ത വിമര്‍ശകര്‍ പോലും സമ്മതിക്കും.

പാകിസ്താനെ കണ്ട് പഠിക്കുമോ

പാകിസ്താനെ കണ്ട് പഠിക്കുമോ

എല്ലാ കാര്യത്തിലും പാകിസ്താനെ കുറ്റം പറയുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിനെ ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാന്‍ പാകിസ്താന്‍ എടുത്ത ശ്രമം ഇന്ത്യന്‍ അധികാരികള്‍ കണ്ടുപഠിക്കേണ്ടതാണ്.

ശ്രീയുടെ ഫിഗര്‍ ഇങ്ങനെ

ശ്രീയുടെ ഫിഗര്‍ ഇങ്ങനെ

27 ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ ശ്രീശാന്തിന്റെ പേരിലുണ്ട്. 53 ഏകദിനത്തില്‍ നിന്നായി 75 വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കയില്‍ ജാക് കാലിസിനെതിരെ ടെസ്റ്റില്‍ എറിഞ്ഞ പന്താണ് ശ്രീയുടെ ഏറ്റവും മികച്ച പന്തായി പരിഗണിക്കപ്പെടുന്നത്.

എടുപിടിയെന്ന് തീരുമാനങ്ങള്‍

എടുപിടിയെന്ന് തീരുമാനങ്ങള്‍

കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക്, നിരപരാധിയെന്ന് തെളിയിക്കാന്‍ കിട്ടേണ്ട സാവകാശമൊന്നും ശ്രീശാന്തിന് ലഭിച്ചില്ല. 2013 മേയ് 16ന് മുംബൈയില്‍ വച്ച ശ്രീശാന്തിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 13ന് ശ്രീശാന്തിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി.

ഇനിയൊരു തിരിച്ചുവരവില്ലേ

ഇനിയൊരു തിരിച്ചുവരവില്ലേ

32 വയസ്സായി ശ്രീശാന്തിന്. ഒരു ഫാസ്റ്റ് ബൗളറുടെ കരിയറിന്റെ രണ്ടാം പകുതിയിലാണ് ശ്രീ ഇപ്പോള്‍. അനുകൂലമായ ഒരു തീരുമാനം ഇപ്പോള്‍ ഉണ്ടായില്ലെങ്കില്‍ ശ്രീശാന്തിന് തിരിച്ചുവരവ് പിന്നീട് എളുപ്പമല്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, January 20, 2016, 10:12 [IST]
Other articles published on Jan 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+