Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാസിനോ സന്ദര്‍ശനം; ഇന്ത്യന്‍ ടീമിനെ ബിസിസിഐ വിലക്കി

സിഡ്‌നി: ഓസ്‌ട്രേലിയിയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാസിനോകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കി. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന് ഇത്തരമൊരു വിലക്ക്. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറും സെക്രട്ടറി അനുരാഗ് താക്കൂറുമാണ് താരങ്ങളെ വിലക്കാനുള്ള തീരുമാനമെടുത്തത്.

മൂന്നാം ഏകദിനത്തിനായി മെല്‍ബണിലെത്തിയ ഇന്ത്യന്‍ ടീം ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് താമസിക്കുന്നത്. ഓസ്‌ട്രേലിയയിലെ പേരുകേട്ട കാസിനോകള്‍ ഉള്ളിടത്താണ് ഹോട്ടല്‍. കാസിനോകളിലും മറ്റും മോശം ആളുകളെ കണ്ടുമുട്ടുന്നത് ഒഴിവാക്കാനാണ് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

msdhoni-bangla-wc

കാസിനോ സന്ദരശനങ്ങളില്‍ക്കിടെ ചില കളിക്കാര്‍ മദ്യപിക്കുന്നതും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതുമൊക്കെ ഒഴിവാക്കാനും കൂടിയാണ് പുതിയ നടപടിയെന്ന് പറയപ്പെടുന്നുണ്ട്. ഐപിഎല്‍ ഒത്തുകളിയുടെ വിവാദം അടങ്ങിയിട്ടില്ലാത്തതിനാല്‍ വാതുവെപ്പ് ഇടനിലക്കാര്‍ കളിക്കാരെ കാണുന്നത് ഒഴിവാക്കാന്‍ വിലക്ക് ഉപകരിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

കളിക്കാരുടെ ഒത്തുകളി ഇല്ലാതാക്കാന്‍ ലോധ കമ്മറ്റി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ക്രിക്കറ്റ് പരമ്പരകള്‍ക്കിടയില്‍ താരങ്ങള്‍ ഹോട്ടലുകള്‍, റെസ്‌റ്റൊറന്റ്, പബ്ബ്, മറ്റു പൊതുസ്ഥളങ്ങളിലൊക്കെ എത്തുമ്പോഴാണ് വാതുവെപ്പുകാര്‍ സമീപിക്കുന്നത്. കളിക്കാരെ ഇത്തരം സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതോടെ വാതുവെപ്പ് ഒരു പരിധിവരെ ഒഴിവാക്കാന്‍ പറ്റുമെന്നാണ് ബിസിസിഐ കരുതുന്നത്.

Story first published: Monday, January 18, 2016, 9:08 [IST]
Other articles published on Jan 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+