Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിനും ഇഷാന്തിനും ക്വാറന്റെയ്‌നില്‍ ഇളവ് നല്‍കാമോ? സിഎയോട് ആവിശ്യപ്പെട്ട് ബിസിസിഐ

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ പരിക്ക് ഇന്ത്യക്ക് ആശങ്ക നല്‍കുകയാണ്. അതില്‍ പ്രധാനം രോഹിത് ശര്‍മയുടെയും ഇഷാന്ത് ശര്‍മയുടേയും പരിക്കാണ്. ഐപിഎല്ലിനിടെ പരിക്കേറ്റ ഇരുവരും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയുടെ നിരീക്ഷണത്തിലാണുള്ളത്. ഇരുവര്‍ക്കും പൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ടെസ്റ്റ് പരമ്പരയുടെ ടീമില്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ തൊട്ടടുത്ത ദിവസം തന്നെ ഇരുവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിക്കില്ല. നിലവില്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പരയുടെ ഭാഗമാകണമെങ്കില്‍ ഇതിന് ഇളവ് ലഭിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ക്വാറന്റെയ്ന്‍ ദിനത്തില്‍ ഇളവ് നല്‍കണമെന്ന് ബിസിസി ഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവിശ്യപ്പെട്ടിരിക്കുകയാണ്.

bcci

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 'ബിസിസി ഐ ക്വാറന്റെയ്ന്‍ ദിനത്തില്‍ ഇഷാന്തിനും രോഹിതിനും ഇളവ് നല്‍കാമോയെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി സംസാരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിന് സമ്മതിച്ചാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രോഹിതും ഇഷാന്തും കളിക്കും'-ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 14 ദിവസം ക്വാറന്റെയ്ന്‍ നോക്കേണ്ടി വന്നാല്‍ ഇരുവര്‍ക്കും ആവിശ്യത്തിന് പരിശീലനം നടത്താന്‍ സമയം ലഭിക്കില്ല. അതിനാല്‍ത്തന്നെ പരമ്പര നഷ്ടമാവുകയും ചെയ്യും.

ഇക്കാര്യം നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിയാല്‍ മാത്രമെ ഇരുവര്‍ക്കും പരമ്പര കളിക്കാനാവുകയുള്ളൂവെന്നും അല്ലാത്ത പക്ഷം ആരായാലും പരമ്പര നഷ്ടമാകുമെന്നാണ് രവി പറഞ്ഞത്. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തി വിടവ് നികത്താമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ ഇരുവര്‍ക്കും പരമ്പര നഷ്ടമാകുമെന്ന് തന്നെയുള്ള സൂചനയാണ് നല്‍കുന്നത്.

രോഹിതിന് പകരക്കാരനായി ടെസ്റ്റ് ടീമിലേക്ക് ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. കാരണം ഏറ്റവും ശക്തമായ നിരയാണ് ഇന്ത്യക്കെതിരേ ഓസീസ് അണിനിരത്തുന്നത്. ഈ സാഹചര്യത്തില്‍ ഓസീസ് സാഹചര്യത്തില്‍ പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ക്ക് തിളങ്ങുകയെന്നത് വലിയ വെല്ലുവിളിയാവും.

Story first published: Wednesday, November 25, 2020, 13:56 [IST]
Other articles published on Nov 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+