വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോഹ്‌റിയുടെ പകരക്കാരനെത്തി, ഹേമങ് അമീന്‍ ബിസിസിഐയുടെ താല്‍ക്കാലിക സിഇഒ

രണ്ടു മാസത്തിനുള്ളില്‍ പുതിയ സിഇഒയെ തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ ശ്രമം

മുംബൈ: ബിസിസിഐയുടെ പുതിയ സിഇഒയായി ഹേമങ് അമീനിനെ നിയമിച്ചു. രാഹുല്‍ ജോഹ്‌റിയെ ഒഴിവാക്കിയ ശേഷമാണ് പകരക്കാരനായി അമീനിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ഐപിഎല്ലിന്റെ താല്‍ക്കാലിക ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയാണ് അദ്ദേഹം. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതു വരെ അടുത്ത രണ്ടു മാസത്തോളം അമീന്‍ ചുമതല വഹിക്കും.

1

ജോഹ്‌റിക്കു ലഭിച്ചിരുന്നതു പോലെ ഉയര്‍ന്ന പ്രതിഫലം അമീനിന് ബിസിസിഐ നല്‍കില്ലെന്നാണ് ബോര്‍ഡുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. 2016ല്‍ ആദ്യമായി സിഇഒയെ നിയമിക്കുന്നതിനു വേണ്ടി ബിസിസിഐ അറിയപ്പെടുന്ന കണ്‍സല്‍ട്ടിങ് ഏജന്‍സിയായ കോണ്‍ ഫെറിയെ സമീപിച്ചിപുന്നു. എന്നാല്‍ ഇത്തവണ ഒരു ഏജന്‍സിയുടെയും സഹായം തേടാതെ അനുയോജ്യനായ സിഇഒയെ സ്വയം തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ ശ്രമം. ജൂലൈ 17ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങില്‍ പുതിയ സിഇഒയുടെ മാനദണ്ഡങ്ങള്‍ ബിസിസിഐ വിശദീകരിക്കും.

പുതിയ സിഇഒ ചുമതലയേല്‍ക്കുന്നതു വരെ അമീനിനോട് ഈ റോല്‍ കൂടി ഏറ്റെടുക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിഇഒയുടെ നിയമനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കുകയും അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്യും. അടുത്ത രണ്ടു മാസത്തിനു ശേഷം മാത്രമേ പുതിയ സിഇഒ സ്ഥാനമേല്‍ക്കുകയുള്ളൂവെന്നും ബിസിസിഐയുമായി ബന്ധധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ടെന്‍ഡര്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ന്നത് ബിസിസിഐയ്ക്കു തലവേദനായയിരുന്നു. ഇതില്‍ ജോഹ്‌റിക്കും റോള്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇനിയും സിഇഒ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചതെന്നാണ് വിവരം.

നേരത്തേ അദ്ദേഹം രാജി നല്‍കിയിരുന്നെങ്കിലും താല്‍ക്കാലികമായി ഈ റോളില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു ലേലത്തെ സംബന്ധിച്ചുള്ള രഹസ്യാത്മകമായ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയത് ജോഹ്‌റിയെ മാറ്റാനുള്ള തീരുമാനം വേഗത്തിലാക്കി. സംഘടനയില്‍ ഒരു ലേലം നടക്കുമ്പോള്‍ അതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള രഹസ്യാത്മകത പ്രതീക്ഷിക്കുന്നതായും ഒഫീഷ്യല്‍ വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, July 14, 2020, 9:53 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X