Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മത്സരം നിയന്ത്രിക്കാന്‍ 16 അംപയര്‍മാര്‍, എലൈറ്റ് പാനലില്‍ നിന്ന് നാല് പേര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. കുട്ടിക്രിക്കറ്റ് ആവേശത്തെ വരവേല്‍ക്കാന്‍ അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ബിസിസിഐയും ഫ്രാഞ്ചൈസിയും. ഇപ്പോഴിതാ ഐപിഎല്‍2020ല്‍ പങ്കെടുക്കുന്ന അംപയര്‍മാര്‍ ആരൊക്കെയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ്. ഐസിസി എലൈറ്റ് പാനലില്‍ നിന്ന് നാല് പേരുള്‍പ്പെടെ 16 അംപയര്‍മാരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ ഐപിഎല്ലിനെ നിയന്ത്രിക്കുക. ക്രിസ് ഗഫാനി (ന്യൂസീലന്‍ഡ്),റിച്ചാര്‍ഡ് എലിങ് വര്‍ത്ത് (ഇംഗ്ലണ്ട്),പോള്‍ റീഫല്‍ (ഓസ്‌ട്രേലിയ),നിധിന്‍ മേനോന്‍ (ഇന്ത്യ) എന്നിവരാണ് എലൈറ്റ് പാനലില്‍ നിന്നുള്ള നാല് പേര്‍. ഐപിഎല്ലില്‍ അംപയര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.

നിലവില്‍ അംപയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള അനുമതി ലഭ്യമായതിനാല്‍ ഒരു പരിധിവരെ തെറ്റായ തീരുമാനങ്ങള്‍ സംഭവിക്കില്ല. എന്നാല്‍ പലപ്പോഴും അംപയറുടെ നോട്ടപ്പിഴവ് മത്സര ഫലത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. അവസാന സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഒരു റണ്‍സിനാണ് തോല്‍പ്പിച്ചത്. മലിംഗ എറിഞ്ഞ അവസാന പന്ത് നോബോള്‍ ആയിരുന്നെങ്കിലും അംപയറുടെ ശ്രദ്ധയില്‍ ഇത് പെടാതെ വന്നതോടെ വിജയം മുംബൈക്കൊപ്പം നില്‍ക്കുകയായിരുന്നു. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ വിരാട് കോലിയും ഐപിഎല്ലിലെ അംപയറുമാര്‍ക്കെതിരേ പ്രതികരിച്ചിട്ടുണ്ട്. മികച്ച അംപയര്‍മാരെ കൊണ്ടുവന്നില്ലെങ്കില്‍ ഐപിഎല്ലിന്റെ നിലവാരത്തെ അത് ബാധിക്കുമെന്ന് കോലി അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ipl

ഇനി 16 ദിവസം മാത്രമാണ് ടൂര്‍ണമെന്റ് ആരംഭിക്കാനുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കര്‍ശന സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബയോബബിള്‍ സുരക്ഷ വിട്ട് താരങ്ങള്‍ പുറത്തുപോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ താരങ്ങള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കണം. മറ്റൊരു താരത്തിന്റെ റൂമിലേക്ക് പോകാനും അനുവാതമില്ല. സാമൂഹിക അകലം പാലിക്കുന്നത് ഓര്‍മ്മിപ്പിക്കാന്‍ താരങ്ങള്‍ക്ക് അലാറം ഉള്‍പ്പെടുന്ന ബാന്‍ഡും നല്‍കിയിരുന്നു. നാളെ ഐപിഎല്ലിന്റെ പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്തുവിടുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ സിഎസ്‌കെ ക്യാംപില്‍ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചത് ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും അവരുടെ അവസാന പരിശോധനാ ഫലത്തില്‍ എല്ലാവര്‍ക്കും നെഗറ്റീവാണെന്ന് വ്യക്തമായിരുന്നു. ഒടുവിലായി ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇത് ഐപിഎല്ലിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Story first published: Thursday, September 3, 2020, 15:57 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+