Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയിലെ പരമ്പര; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് വന്‍തുക പാരിതോഷികം | Oneindia Malayalam

മുംബൈ: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടീം അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ പാരിതോഷികവുമായി ബിസിസിഐ. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയാണ് ഇന്ത്യ. ടീമിന്റെ ചരിത്രനേട്ടത്തിന് ബിസിസിഐ അംഗങ്ങള്‍ക്കെല്ലാം വന്‍തുക പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആദ്യ ഇലവനിലെ ഓരോ കളിക്കാര്‍ക്കും ഓരോ കളിയിലും 15 ലക്ഷം രൂപ വീതം ബോണസ് ആയി ലഭിക്കും. 15 ലക്ഷം രൂപവീതം ലഭിക്കുന്ന മാച്ച് ഫീസിന് പുറമെയാണിത്. നാലു ടെസ്റ്റിലും കളിച്ച ഒരു താരത്തിന് 60 ലക്ഷം രൂപയാണ് അധികമായി ലഭിക്കുക. റിസര്‍വ് താരങ്ങള്‍ക്ക് ഓരോ കളിക്കും 7.5 ലക്ഷം രൂപവീതവും നല്‍കും. കൂടാതെ കോച്ചിങ് സ്റ്റാഫുകള്‍ക്ക് 25 ലക്ഷം രൂപവീതമാണ് നല്‍കുക. ഇന്ത്യന്‍ ടീം സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അതേ അളവില്‍ പാരിതോഷികം നല്‍കും.

bcci

ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസ് പരമ്പരയില്‍ ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ നിര്‍ണായകമായത്. ഏഴു പതിറ്റാണ്ടിനിടെ 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും പരമ്പര നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ടീമിന്റെ കൂട്ടായ പരിശ്രമത്തിലൂടെ അത് സാധ്യമാക്കുകതന്നെ ചെയ്തു. നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയിലാണ് ഇന്ത്യ മുന്നിലെത്തിയത്.

Story first published: Tuesday, January 8, 2019, 17:14 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+