മുംബൈ: വനിതകളുടെ ചാലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. പുരുഷ ചാലഞ്ചര്‍ ട്രോഫിക്കു സമാനമായി ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍, ഇന്ത്യ റെഡ് എന്നീ ടീമുകള്‍ തന്നെയാണ് ഈ ടൂര്‍ണമെന്റിലും മാറ്റുരയ്ക്കുന്നത്. ഓഗസ്റ്റ് 14 മുതല്‍ 21 വരെ ആലൂരിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുക.
ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം മിതാലി രാജാണ് ഇന്ത്യ ബ്ലൂ ടീമിനെ നയിക്കുന്നത്. ദേശീയ ടീമിലെ താരങ്ങളായ താനിയ ഭാട്ടിയ, പൂനം യാദവ് എന്നിവരും ബ്ലൂ ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ ഇന്ത്യന്‍ റെഡ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സൂപ്പര്‍ താരം വേദ കൃഷ്ണമൂര്ത്തിയാണ് ഇന്ത്യ ഗ്രീനിന്റെ ക്യാപ്റ്റന്‍.
ഷമി റിട്ടേണ്‍സ്... ഫീനിക്സ് പക്ഷിയായി ഇന്ത്യന്‍ പേസര്‍, തിരിച്ചുവരവിനു പിന്നില്‍ ഒന്നുമാത്രം
കിടിലന്‍ റണ്ണൗട്ട്, പിന്നാലെ റൂട്ടിനെ കളിയാക്കി കോലി... മൈക്ക് ഡ്രോപ്പ് ആഘോഷത്തിന് മറുപടി
ഇന്ത്യ ബ്ലൂ ടീം: മിതാലി രാജ്, വനിത, ഹേമലത, നേഹ തന്‍വര്‍, അനൂജ പാട്ടീല്‍, സെയ്മ താക്കോര്‍, താനിയ ഭാട്ടിയ, രാധ യാദവ്, പ്രീതി ബോസ്, പൂനം യാദവ്, കീര്‍ത്തി ജെയിംസ്, മാന്‍സി ജോഷി, സുമന് ഗുലിയ.
ഇന്ത്യ റെഡ്: ദീപ്തി ശര്‍മ, പൂനം റൗത്ത്, ദിഷ കസാത്ത്, മോന മേശ്റം, ഹര്ലിന് ഡിയോള്‍, തനുശ്രീ സര്‍ക്കാര്‍, എക്ത ബിഷ്ത്, തനൂജ കന്വെര്, ശിഖ പാണ്ഡ്, ശാന്തി കുമാരി, റീമലക്ഷ്മി, നുസ്രത്ത് പര്വീന്, അദിഥി ശര്‍മ.
ഇന്ത്യ ഗ്രീന്‍: വേദ കൃഷ്ണമൂര്‍ത്തി, ജെമിമ റോഡ്രിഗസ്, പ്രിയ പുനിയ, ദേവിക വൈദ്യ, മോനിക ദാസ്, അരുന്ധതി റെഡ്ഡി, സുഷ്മ വര്‍മ, രാജേശ്വരി ഗെയ്ക്വാദ്, ഫാത്തിമ ജാഫര്‍, സുഷ്ശ്രീ ദിവ്യദര്‍ശിനി, സുകന്യ പരീദ, ജുലാന് ഗോസ്വാമി, സഞ്ജന.