For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തില്ലാതെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക്, സഞ്ജു ടി20 ടീമില്‍, ഹര്‍ദിക്കും തിരിച്ചെത്തി!!

By Vaisakhan MK

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ റോളില്‍ ഇത്തവണ രോഹിത് ശര്‍മ ടീമിനൊപ്പം ഉണ്ടാവില്ല. പരിക്ക് കാരണം രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം മറ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. നിലവില്‍ മുംബൈ ടീമിനൊപ്പം കളിക്കുന്നുണ്ട് രോഹിത്. കഴിഞ്ഞ രണ്ട് കളിയില്‍ പരിക്ക് കാരണം രോഹിത് കളിച്ചിട്ടില്ല. ഹിറ്റ്മാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് മുംബൈ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ അദ്ഭുതമാണ്.

1

ടെസ്റ്റില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്ലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗില്‍ ആദ്യമായിട്ടാണ് ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ പോകുന്നത്. അതേസമയം ടെസ്റ്റ് ടീമിലേക്ക് ദീര്‍ഘകാലത്തിന് ശേഷം കെഎല്‍ രാഹുല്‍ തിരിച്ചെത്തുകയും ചെയ്തു. മുഹമ്മദ് സിറാജും നവദീപ് സെയ്‌നയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. അതേസമയം ഇഷാന്ത് ശര്‍മ പരിക്ക് കാരണം കളിക്കില്ല. അതേസമയം മറ്റ് പ്രമുഖ കളിക്കാരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. റിഷഭ് പന്തില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിന് വലിയ അവസരമാണിത്.

അതേസമയം ഐപിഎല്ലില്‍ കളിക്കാതിരുന്ന ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങള്‍ ടെസ്റ്റ് ടീമില്‍ കളിക്കുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യ ഏകദിന-ടി20 ടീമുകളില്‍ തിരിച്ചെത്തി. കോവിഡ് കാരണം മാറ്റിവെച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഹര്‍ദിക്കിനെ ടീമിലുള്‍പ്പെടുത്തിയിരുന്നു. ഭുവനേശ്വര്‍ കുമാറും കളിക്കാനില്ലാത്തതിനാല്‍ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ നിരയുമായിട്ടാണ് ഇന്ത്യ പര്യടനത്തിനെത്തുക. ടി20യില്‍ രാഹുലായിരിക്കും ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വരുണ്‍ ചക്രവര്‍ത്തിയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. സഞ്ജുവിനും ഇത് ബാധകമായിരിക്കും.

ടി20 ടീം: വിരാട് കോലി, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസവേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി

ടെസ്റ്റ് ടീം: വിരാട് കോലി, മായങ്ക് ്അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിന്‍, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോലി, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ. മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

Story first published: Tuesday, October 27, 2020, 7:27 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+