വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ കോച്ച്: അന്തിമ ലിസ്റ്റില്‍ മൂന്നു പേര്‍... കൂട്ടത്തില്‍ പവാറും!! മിതാലി ഫാന്‍സ് ഞെട്ടലില്‍

ഗാരി കേസ്റ്റണും ഹെര്‍ഷലെ ഗിബ്‌സുമാണ് മറ്റു രണ്ടു പേര്‍

By Manu

ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ആര് വരുമെന്ന് അധികം വൈകാതെ അറിയാം. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ വനിതാ ടീമില്‍ വലിയ പൊട്ടിത്തെറികളാണുണ്ടായത്. സെമി ഫൈനലില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരുമായ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതായിരുന്നു ഇതിനു കാരണം. ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതോടെ അന്നത്തെ കോച്ചായ രമേഷ് പവാറിനെതിരേ മിതാലി രംഗത്തു വരികയും ചെയ്തു. പിന്നീട് പവാറും തന്റെ വിശദീകരണം നല്‍കിയിരുന്നു. കാലാവധിക്കു ശേഷം പവാറിനെ പരിശീലകസ്ഥാനത്തു നിന്നും ബിസിസിഐ നീക്കുകയും ചെയ്തിരുന്നു.

ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!

ഐപിഎല്‍: ലേലത്തിന് കൊടിയിറങ്ങി... നറുക്കുവീണത് 60 പേര്‍ക്ക്, 'പേഴ്‌സ്' തുറക്കാതെ സിഎസ്‌കെ ഐപിഎല്‍: ലേലത്തിന് കൊടിയിറങ്ങി... നറുക്കുവീണത് 60 പേര്‍ക്ക്, 'പേഴ്‌സ്' തുറക്കാതെ സിഎസ്‌കെ

വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പിന്നീട് പവാറിനെ തന്നെ വീണ്ടും കോച്ചാക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം വീണ്ടും അപേക്ഷ നല്‍കുകയും ചെയ്തു. 28 പേരാണ് പരിശീലകസ്ഥാനത്തേക്കു അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇവരില്‍ നിന്നും മൂന്നു പേരെ തിരഞ്ഞെടുത്ത് ബിസിസിഐ അന്തിമ ലിസ്റ്റ് പുറത്തു വിട്ടു.

പവാര്‍ വീണ്ടും വന്നേക്കും

പവാര്‍ വീണ്ടും വന്നേക്കും

മിതാലിയുമായുള്ള ഉടക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പവാര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ പുരുഷ ടീമിനെ 2011ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളാക്കിയ ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്റ്റണ്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായിരുന്ന ഹെര്‍ഷലെ ഗിബ്‌സ് എന്നിവരാണ് സാധ്യതാ ലിസ്റ്റിലെ മറ്റു രണ്ടു പേര്‍.
പരിശീലകനെന്ന നിലയില്‍ കഴിവ് തെളിയിച്ചയാളാണ് കേസ്റ്റണെങ്കില്‍ ഈ റോളില്‍ അനുഭവസമ്പ്ത്തില്ലാത്ത വ്യക്തിയാണ് ഗിബ്‌സ്. സമീപകാലത്തെ വിവാദങ്ങളുടെ പേരില്‍ വിമര്‍ശന നേരിട്ട പവാറിനെ വീണ്ടും കോച്ചായി ബിസിസിഐ നിയമിക്കുമോയെന്ന ആശങ്കയിലാണ് മിതാലിയുടെ ആരാധകര്‍.

 പ്രമുഖര്‍ തഴയപ്പെട്ടു

പ്രമുഖര്‍ തഴയപ്പെട്ടു

വനിതാ ടീമിന്റെ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടനപ്പിച്ച് 28 പേരാണ് ബിസിസിഐയ്ക്കു അപേക്ഷ നല്‍കിയിരുന്നത്. ഇക്കൂട്ടത്തില്‍ പരിശീലക റോളില്‍ മികവ് തെളിയിച്ച പല പ്രമുഖരുമുണ്ടായിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കോച്ച്മാരില്‍ ഒരാളും നിലവില്‍ കേരളത്തിന്റെ പരിശീലകനുമായ ഡേവ് വാട്‌മോര്‍, ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഗ്, ട്രെന്റ് ജോണ്‍സന്‍, ഒവെയ്‌സ് ഷാ എന്നിവരെല്ലാം തഴയപ്പെട്ട പ്രമുഖരുടെ നിരയിലുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയുടെ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ല്യുവി രാമന്‍ എന്നിവരും തഴയപ്പെട്ടു.

അഭിമുഖം നടത്തും

അഭിമുഖം നടത്തും

വനിതാ ടീമിന്റെ കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരുള്‍പ്പെടുന്ന പ്രത്യേക മിതിയെ ബിസിസിഐ നിയമിച്ചിരുന്നു. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് കമ്മിറ്റിയുള്ളത്. അന്തിമ ലിസ്റ്റിലുള്ള മൂന്നു പേരുമായും അഭിമുഖം നടത്തിയ ശേഷമായിരിക്കും കമ്മിറ്റി പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക.
നിലവില്‍ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകന്‍ കൂടിയാണ് കേസ്റ്റണ്‍. മാസങ്ങള്‍ക്കു മുമ്പാണ് കേസ്റ്റണ്‍ ടീമിന്റെ കോച്ചായി സ്ഥാനമേറ്റെടുത്തത്.

Story first published: Wednesday, December 19, 2018, 12:35 [IST]
Other articles published on Dec 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X